ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Posted on Monday, August 20, 2018
  • .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.
  • 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.
  • 4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
  • 5. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കേണ്ടതും ബ്ലോക്കാകാതെ സൂക്ഷിക്കേണ്ടതുമാണ്.
  • 6. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
  • 7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക.
  • 8. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി മരുന്നു കഴിക്കേണ്ടതും മരുന്നുകള്‍ കൈവശമില്ലെങ്കില്‍ പ്രസ്തുത വിവരം മെഡിക്കല്‍ ടീമിനെ അറിയിക്കേണ്ടതുമാണ്.
  • 9. കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.
  • 10. എലിപനി തടയുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടതും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. 
  • 11. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുങ്ങിയ രോഗം പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവേണ്ടതാണ്. 
  • 12. ക്യാമ്പിലെ വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.
Source :http://prd.kerala.gov.in/ml/node/21976
Content highlight