തിരുവനന്തപുരം നഗര സഭയില്‍ ഫയല്‍ അദാലത്ത് ജൂലൈ 12 ന്

Posted on Wednesday, July 4, 2018

തിരുവനന്തപുരം നഗര സഭയില്‍ ഫയല്‍ അദാലത്ത് ജൂലൈ 12 ന്-തിരുവനന്തപുരം നഗരസഭയില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനായി ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2018 ജൂലൈ 12-ാം തീയതി രാവിലെ 10.30 മണിമുതല്‍ നഗരസഭാ കൗണ്‍സില്‍ ലോഞ്ചിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മേയര്‍. ഡെപ്യൂട്ടി മേയര്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, റവന്യൂ ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തീര്‍പ്പാകാതെ കിടക്കുന്നതും കാലതാമസം ഉള്ളതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ നഗരസഭാ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും 07.07.2018 ശനിയാഴ്ച വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു