department_news

സംസ്ഥാനത്തെ ഐ.ടി.ഐ ക്യാമ്പസുകള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

Posted on Monday, November 5, 2018

ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ കളെയും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നു. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിത കേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലാ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പ്പശാല2018 നവംബര്‍ 7, 8 തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറയുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. തിരുവനന്തപുരം മേഖലാ ശില്‍പ്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

Posted on Thursday, November 1, 2018

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഹരിത കേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി വന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന തലത്തില്‍ 18 പരിശീലന പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. 1224 നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാനതലത്തില്‍ 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമ്മീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. ജില്ലാതലങ്ങളില്‍ 1114 ഓഫീസുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറി. ഇതിനു പുറമേ 1224 സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറുന്നതായി അറിയിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ പുനരുപയോഗത്തിനായി കൈ മാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്ക്കരിക്കും. ജൈവ പച്ചക്കറി കൃഷി, ഓഫീസ് കാന്‍റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണം, ക്യാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. സംസ്ഥാനം സമ്പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോളിലേയ്ക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളില്‍ അവലോകനം ചെയ്യും

ഹരിത ഗൃഹ വാതകങ്ങളുടെ നിര്‍ഗമനത്തിന്റെയും കാര്‍ബണ്‍ ശേഖരത്തിന്റെയും കണക്കെടുക്കുന്നആദ്യപഞ്ചായത്ത്‌ - മീനങ്ങാടി

Posted on Wednesday, October 24, 2018

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി രാജ്യത്തിനാകെ മാതൃക.ആകെ ഹരിത വാതകങ്ങളുടെ നിഗമനത്തിന്റെയും  കാർബൺ ശേഖരത്തിന്റെയും കണക്കെടുക്കുന്ന ആദ്യ പഞ്ചായത്തായി  വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് 

തിരുവനന്തപുരം നഗരസഭ കെട്ടിട നിര്‍മാണ ഫയല്‍ അദാലത്ത് ഒക്ടോബര്‍ 24ന്

Posted on Friday, October 12, 2018

തിരുവനന്തപുരം നഗരസഭ കെട്ടിട നിര്‍മാണ ഫയല്‍ അദാലത്ത് ഒക്ടോബര്‍ 24 രാവിലെ 11മണി മുതല്‍ നഗര സഭ കൌണ്‍സില്‍ ലോഞ്ചില്‍townplanning-adalath

എം പാനല്‍ ചെയ്ത ഹരിത സഹായ സ്ഥാപനങ്ങള്‍

Posted on Wednesday, October 10, 2018

ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ -ഹരിത സഹായ സ്ഥാപനങ്ങള്‍ എം പാനല്‍ ചെയ്ത ഉത്തരവ്

പഞ്ചായത്ത് വകുപ്പ്-മലപ്പുറം ജില്ല -ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

Posted on Saturday, September 1, 2018

മലപ്പുറം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ്, അസി: ഡയറക്ടര്‍ഓഫീസ്, പെര്‍ ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു തീരുമാനിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത്- ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

Posted on Thursday, August 30, 2018

മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു തീരുമാനിച്ചു.

"സാലറി ചലഞ്ച് " ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍ - അരക്കോടിയിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Posted on Thursday, August 30, 2018

"സാലറി ചലഞ്ച് " ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍ അരക്കോടിയിലേറെ രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനു തീരുമാനിച്ചു.