news
കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ് മെന്റ് ഏജൻസി അപേക്ഷകൾ ക്ഷണിക്കുന്നു
NO:UT 417/AB4/2016/KSRRDA DATED 22.01.2018
KSRRDA-PMGSY Scheme-Applications are inviting for the posts of State Quality Monitors, Accredited Engineers and Overseers on contract basis.
Last Date of Receipt of Application: 08.02.2018 4 PM
The Commissioner For Rural Development & Member Secretary Kerala State Rural Road Development Agency -THIRUVANANTHAPURAM
KERALA STATE RURAL ROAD DEVELOPMENT AGENCY
LOCAL SELF GOVERNMENT(RD) DEPARTMENT
GOVERNMENT OF KERALA
5TH FLOOR SWARAJBHAVAN,NANTHANCODE
KOWDIAR (PO),THIRUVANANTHAPURAM,KERALA PIN 695003.
മഹാനഗരപാലിക അവാര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക്
ഏറ്റവും മികച്ച കോര്‍പ്പറേഷനുള്ള മഹാനഗരപാലിക അവാര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക്.
സംസ്ഥാന സര്‍ക്കാരിന്‍റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷനുള്ള മഹാനഗരപാലിക അവാര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന മുനിസിപ്പല്‍ ദിനാഘോഷ പരിപാടിയിലാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായത്. മേയര്‍ അഡ്വ. വി.കെ.പ്രശാന്ത്, അഡീഷണല്‍ സെക്രട്ടറി കെ.ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീലില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പദ്ധതി നിര്‍വ്വഹണം, ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം, തനത് ഫണ്ട് ശേഖരണം, കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണം, അനിവാര്യ ചുമതലകളുടെ നിര്‍വ്വഹണം 20 ഓളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിക്കപ്പെട്ടത്. സ്മാര്‍ട്ട്സിറ്റി, ഖരമാലിന്യ സംസ്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡ് ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായി. മഹാനഗര പാലിക ട്രോഫിയും 25 ലക്ഷം രൂപയുമാണ് അവാര്‍ഡ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 17 ജനുവരി 2018
ഒറ്റനോട്ടത്തില്‍
- 37.05% പദ്ധതി ചെലവ്
- 43.18% പദ്ധതി ചെലവ് ഗ്രാമ പഞ്ചായത്തുകളില്‍
- 38.9% പത്തനംതിട്ട ജില്ലയില്‍



നഗരസഭാ ദിനാഘോഷം 2018 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമ നഗരസഭാ ദിനാഘോഷം സുല്‍ത്താന്‍ ബത്തേരിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
.

പഞ്ചായത്ത് ദിനാഘോഷം വെബ്ബ്സൈറ്റ് സജ്ജമായി
ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷണൻ അദ്ധ്യക്ഷനായി. എം.എൽ എ മാരായ അഡ്വ കെ എൻ എ ഖാദർ, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, DPC സർക്കാർ നോമിനി ഇ എൻ മോഹൻ ദാസ്' തുടങ്ങിയവർ സംബസിച്ചു . ഐ കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജൻ സ്വാഗതവും സീനിയർ സൂപ്രണ്ട് സദാനന്ദൻ നന്ദിയും പറഞ്ഞു.
https://panchayatday.lsgkerala.gov.in


നഗരസഭാ ദിനാഘോഷം ലോഗോ പ്രകാശനം 2018
2018 ജനുവരി 19,20 തിയതികളിൽ സുൽത്താൻബത്തേരിയിൽ വച്ചു നടക്കുന്ന നഗരസഭാ ദിനാഘോഷത്തിന്റെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ പ്രകാശനം ചെയ്തു.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങള്‍ കേന്ദ്രീകൃതമായി വാങ്ങല്‍
It is mandatory that all Government Departments/PSUs shall purchase commonly used hardware items such as Desktops/ Laptops/ Printers/ Scanners only through this centralised procurement portal. All the procurement will be based on the Technical Specifications prepared and approved by KSITM Technical Committee and if any user intends to procure IT items with specifications other than what is given in this portal, it will be considered as an exceptional case. All such cases will be approved only after detailed scrutiny by authorised committee.
It is required to create an account exclusively for your department to carry out the above-mentioned procurement. As per the Government Order, G.O (MS) No. 24/2017/ITD Dated 18/11/2017, Sanction has been received to initiate an end to end e-Marketplace, “IT @ Your Finger Tips” for all Departments/PSUs under Government of Kerala.
09.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു
09.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു .പുതുക്കിയ തിയതി പിന്നീട് അറിയിക്കും
Pagination
- Previous page
- Page 79
- Next page



