news

പദ്ധതി അംഗീകാരം -വെള്ളനാട് ആദ്യ ബ്ലോക്ക് പഞ്ചായത്ത്

Posted on Thursday, March 8, 2018

image-approval

2018-19 വാർഷിക പദ്ധതി രേഖയ്ക്ക് അംഗീകാരം നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആയി വെള്ളനാട്. 1127.14 ലക്ഷം രൂപ അടങ്കലുള്ള 91 പ്രോജക്ടുകൾക്ക് 06/03/2018 ല്‍ ചേർന്ന തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 547.61 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ 543.06 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും പൂവാർ ഗ്രാമ പഞ്ചായത്തിന്റെ 504.57 ലക്ഷം രൂപ അടങ്കലുള്ള 100 പ്രോജക്ടുകൾക്കും മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ 879.47 ലക്ഷം രൂപ അടങ്കലുള്ള 118 പ്രോജക്ടുകൾക്കും യോഗം അംഗീകാരം നൽകി.

കെട്ടിട നിര്‍മ്മാണ ക്രമവത്ക്കരണ ചട്ടം  2018  നിലവില്‍ വന്നു.

Posted on Wednesday, March 7, 2018

സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ GO(P)11/2018/LSGD യായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ GO(P)12/2018/LSGD ആയുമാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാകുന്നത്. വാണിജ്യ കെട്ടിടങ്ങളുടെ FAR, Coverage, Setback, Parking, Access എന്നിവ ഇതുമൂലം ക്രമവത്ക്കരിക്കാനാകും. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസ ത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍‌ക്കാരില്‍ അപ്പീല്‍ നല്കാവുന്നതാണ്.

 

ഗ്രാമസഭാ പോര്‍ട്ടല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

Posted on Wednesday, March 7, 2018

അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് വകുപ്പ് ഐ.കെ.എം ന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ഗ്രാമസഭാ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമസഭകളില്‍ നേരിട്ട് ഹാജരാകുന്നതിന് സാധിക്കാത്ത പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓണ്‍ ലൈനായി ഗ്രാമസഭകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടല്‍ വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് .പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.

ഗ്രാമസഭാ പോര്‍ട്ടല്‍

പഞ്ചായത്ത് ഡയറക്ടറുടെ സര്‍ക്കുലര്‍ നമ്പര്‍ J8-30247/17 തീയതി 06.03.2018

സൂചന : സ.ഉ 2549/2017/തസ്വഭവ തീയതി : 24/07/2017

ചരിത്ര നേട്ടവുമായി കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ

Posted on Saturday, March 3, 2018

സംസ്ഥാനത്ത്  2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ. കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്റെ 987.56 ലക്ഷം രൂപ അടങ്കലുള്ള 147 പ്രോജക്ടുകൾക്കും ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ 877.71  ലക്ഷം രൂപ അടങ്കലുള്ള 128 പ്രോജക്ടുകൾക്കും 03/03/2018 നു  ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. അംഗീകാരത്തിനു വേണ്ടി പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി ചെയർമാൻ അഭിനന്ദിച്ചു.

 

"നവ കേരളത്തിന് ജനകീയാസൂത്രണം" പ്രവർത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിന് 12 മാസം ലഭ്യമാക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി തദ്ദേശ ഭരണ സ്ഥാപന ബഡ്ജറ്റും വാർഷിക പദ്ധതിയും സംയോജിപ്പിക്കുക എന്ന ലക്ഷ്യവും 2018-19 വാർഷിക പദ്ധതിയ്ക്ക് കൈവരിക്കാനാകും.

നഗരസഭകളിലെ ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ചു

Posted on Wednesday, February 28, 2018

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. കൂടാതെ ഡി & ഒ ലൈസന്‍സ് ഫീസ്‌ നിരക്ക് നിര്‍ണ്ണയം ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.

 

സ.ഉ(ആര്‍.ടി) 572/2018/തസ്വഭവ Dated 27/02/2018

സര്‍ക്കുലര്‍ നമ്പര്‍ 77/ആര്‍.സി 3/18/തസ്വഭവ 27/02/2018 Dated 27/02/2018