പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-വിവിധ കമ്മിറ്റികളുടെ രൂപീകരണം
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 702356/എസ്.എഫ്.സി ബി2/18/ധന ) പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം ന്‍റെ ഡാറ്റാ എന്‍ട്രി സേവന പെന്‍ഷന്‍ വെബ് ആപ്ലിക്കേഷനില്‍ (https://welfarepension.lsgkerala.gov.in/) സാധ്യമാണ്. അതോടൊപ്പം പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. മറ്റുള്ള പെന്‍ഷന്‍ സ്കീമുകളുടെ ഡാറ്റാ എന്‍ട്രിയും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറക്ക് ലഭ്യമാകുന്നതാണ്.
ഇക്കൊല്ലത്തെ പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ ഒരുക്കിയ പവലിയന് ഒന്നാംസ്ഥാനം ലഭിച്ചു. ഹരിതകേരളം മിഷന്‍റെ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പവലിയന്‍ ഒരുക്കിയത്. ഫോട്ടോ പ്രദര്‍ശനത്തിനു പുറമേ വലിയ സ്ക്രീനില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും വിവരണവും പവലിയനില്‍ സജ്ജമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് തയ്യാറാക്കിയ പവലിയന് ഈറ കൊണ്ടുണ്ടാക്കിയ പരമ്പുകൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത്. തദ്ദേശഭരണ ഇതര സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ തദ്ദേശഭരണ മന്ത്രി കെ.ടി ജലീല്‍ ഹരിതകരളം മിഷനുള്ള പുരസ്ക്കാരം സമ്മാനിച്ചു.
G.O.(P) 12/2018/LSGD Dated 15/02/2018
Kerala Panchayt Building (Regularisation Of Unauthorised Construction) Rules 2018
G.O.(P) 11/2018/LSGD Dated 15/02/2018
Kerala Municipality Building (Regularisation of Unauthorised Construction)Rules 2018
2018-19 വാര്‍ഷിക പദ്ധതി പ്രോജക്റ്റുകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ്വെയറില് ലഭ്യമാണ്.
പ്രാദേശിക ഭരണത്തിൽ, പൊതുസേവകരുടെയും അവരെ നയിക്കുന്ന പൊതുപ്രവർത്തകരുടെയും മികവിനും ആത്മാർത്ഥതയ്ക്കും മറ്റൊന്നും പകരമല്ല. വികസന-ക്ഷേമപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവരുടെ ഭാവനാശേഷിയും കാര്യശേഷിയും ഏറ്റവും പ്രധാനമാണ്.
സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണവുമായി ബന്ധപ്പെട്ട് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇനി പറയുന്ന പൊതുസേവകരെ പഞ്ചായത്ത് ദിനാഘോഷം - 2018 ന്റെ ഭാഗമായി ആദരിക്കുകയാണ്:
കേരളത്തിലെ പൊതുപ്രവർത്തകർക്കും പൊതുസേവകർക്കും മുഴുവൻ മാതൃകയായ ഇവരെ പ്രത്യേകം പേരെടുത്ത് അനുമോദിക്കുന്നു !

| ഗ്രാമപഞ്ചായത്ത് | ശ്രീകൃഷ്ണ പുരം (പാലക്കാട്) | ഒന്നാം സ്ഥാനം |
| ഗ്രാമപഞ്ചായത്ത് | മുളന്തുരുത്തി (എറണാകുളം) | രണ്ടാം സ്ഥാനം |
| ഗ്രാമപഞ്ചായത്ത് | പാപ്പിനിശ്ശേരി (കണ്ണൂര്‍ ) | മൂന്നാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം (കോട്ടയം) | ഒന്നാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി (എറണാകുളം) | രണ്ടാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് (പത്തനംതിട്ട ) | മൂന്നാം സ്ഥാനം |
| ജില്ലാ പഞ്ചായത്ത് | പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | ഒന്നാം സ്ഥാനം |
| ജില്ലാ പഞ്ചായത്ത് | എറണാകുളം ജില്ലാ പഞ്ചായത്ത് | രണ്ടാം സ്ഥാനം |
2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍
പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ സബ്സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ
ഫെബ്രുവരി 18, 19 തിയ്യതികളിൽ പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷം 2018 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും മുൻകൂട്ടി തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുകയും ആയത് ഓൺലൈനായി ലഭ്യമാക്കുന്നതിന് വെബ് സൈറ്റിൽ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെയായി ചുരുക്കം ചില പഞ്ചായത്തുകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായി കാണുന്നത്. കേരളത്തിന്റെ വികസന മണ്ഡലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട / മുൻകൈയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ ആശയ വ്യക്തത ഉണ്ടാക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയങ്ങളിൽ വകുപ്പ് സെക്രട്ടറിമാർ, മിഷൻ ഡയറക്ടർമാർ, സംസ്ഥാനതല ചുമതലക്കാർ എന്നിവര്‍ പ്രതികരിക്കുന്നതായിരിക്കും.
ചോദ്യങ്ങൾ / അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ ഇവ മുൻകൂട്ടി ലഭ്യമാവണമെന്ന് ആവശ്യപ്പെടുന്നത് ചിട്ടയായ സംഘാടനത്തിനും സമയക്രമം പാലിക്കുന്നതിനും മറുപടി ആധികാരികമാക്കുന്നതിനും വേണ്ടിയാണ്. ആയതിനാൽ ചോദ്യങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുന്നത്തിന് പഞ്ചായത്ത് ദിനാഘോഷം വെബ്സൈറ്റിൽ https://panchayatday.lsgkerala.gov.in ഏർപ്പെടുത്തിയ സൗകര്യം ഫെബ്രു: 16 ന് വൈകു 5 മണി വരെ ദീർഘിപ്പിക്കുന്നു. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.
