news

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം-തുക ചെലവഴിക്കുന്നതിന് അനുമതി

Posted on Wednesday, March 21, 2018

സ.ഉ(ആര്‍.ടി) 754/2018/തസ്വഭവ Dated 21/03/2018

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുമതി - ഉത്തരവ് .

പദ്ധതി അംഗീകാരം - തിരുവനന്തപുരം ആദ്യ ജില്ലാ പഞ്ചായത്ത്

Posted on Saturday, March 17, 2018

2018-19 വാർഷിക പദ്ധതി രേഖയ്ക്ക് അംഗീകാരം നേടുന്ന ആദ്യ ജില്ലാ പഞ്ചായത്ത് ആയി തിരുവനന്തപുരം . 152.42 കോടി രൂപ അടങ്കലുള്ള 536 പ്രോജക്ടുകൾക്ക് ഇന്ന് (17/03/2018) ചേർന്ന തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ 39 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.

ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായത്തിനുള്ള മാര്‍ഗ്ഗരേഖ

Posted on Saturday, March 17, 2018

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന്  ധനസഹായം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവായി

 

സ.ഉ(കൈ) നം. 34/2018/തസ്വഭവ തിയ്യതി 16/03/2018

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം 16 മാര്‍ച്ച്‌ 2018

Posted on Friday, March 16, 2018

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം 16 മാര്‍ച്ച്‌ 2018 രാവിലെ 10.30 മണിക്ക് മന്ത്രി ഡോ: കെ. ടി. ജലീല്‍ നിര്‍വഹിക്കുന്നതാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്

Posted on Thursday, March 15, 2018

Inauguration Local Self Government Principal DIrectorate

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകളെ ഏകോപിപ്പിച്ച് ഒരു പൊതു സര്‍വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസ് 15ന് രാവിലെ 11ന് നന്തന്‍കോട് സ്വരാജ് ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍  ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു.  തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ. അജിത് കുമാര്‍  ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി.  യോഗത്തില്‍ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം വകുപ്പ് തലവന്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
സ്വരാജ് ഭവന്‍, അഞ്ചാം നില, 
നന്തന്‍കോട് , കവടിയാര്‍ പി.ഒ,
തിരുവനന്തപുരം 695003

വെബ് സൈറ്റ് : principaldirectorate.lsgkerala.gov.in

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 12 മാര്‍ച്ച്‌ 2018

Posted on Monday, March 12, 2018

ഒറ്റനോട്ടത്തില്‍

  • 59.73% വാര്‍ഷിക പദ്ധതി ചെലവ്
  • 3700.11 കോടി രൂപ ചെലവ്
  • 1.30 ലക്ഷം പദ്ധതികളില്‍ ചെലവ് രേഖപ്പെടുത്തി

Plan Expenditure LSGDs

പദ്ധതി അംഗീകാരം -വെള്ളനാട് ആദ്യ ബ്ലോക്ക് പഞ്ചായത്ത്

Posted on Thursday, March 8, 2018

image-approval

2018-19 വാർഷിക പദ്ധതി രേഖയ്ക്ക് അംഗീകാരം നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആയി വെള്ളനാട്. 1127.14 ലക്ഷം രൂപ അടങ്കലുള്ള 91 പ്രോജക്ടുകൾക്ക് 06/03/2018 ല്‍ ചേർന്ന തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 547.61 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ 543.06 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും പൂവാർ ഗ്രാമ പഞ്ചായത്തിന്റെ 504.57 ലക്ഷം രൂപ അടങ്കലുള്ള 100 പ്രോജക്ടുകൾക്കും മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ 879.47 ലക്ഷം രൂപ അടങ്കലുള്ള 118 പ്രോജക്ടുകൾക്കും യോഗം അംഗീകാരം നൽകി.