news
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 31 മാര്‍ച്ച് 2018
At a Glance
- 85.44% Expenditure in FY 2017-18
- 5292.67 Crore amount utilised (excluding pending bills in Treasury)
- 1.81 Lakhs Projects reported expenditure.


സംസ്ഥാനത്തെ 7 നഗരസഭകൾക്കും 186 ഗ്രാമപഞ്ചായത്തുകൾക്കും 26 ബ്ലോക്ക് പഞ്ചായത്തുകൾക്കും കൊല്ലം കോർപ്പറേഷനും നൂറുമേനി. പദ്ധതി നിർവഹണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർവ്വകാല റെക്കോർഡ്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിർവഹണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി. സംസ്ഥാനത്തെ 186 ഗ്രാമപഞ്ചായത്തുകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. 7 നഗരസഭകളും കൊല്ലം കോർപ്പറേഷനും മുഴുവൻ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. 85.42 ശതമാനമാണ് ഈ വർഷത്തെ സംസ്ഥാന ശരാശരി. പെന്റിങ്ങ് ബില്ലുകൾ കൂടി ചേർത്താൽ ഇത് 90.10 ശതമാനമാകും. ഇത് സർവകാല റെക്കോർഡാണ്. 60.78 ശതമാനമായിരുന്നു മുൻ വർഷത്തെ ചെലവ്. വകയിരുത്തിയ 6194. 65 കോടി രൂപയിൽ 5581.33 കോടിയും ചെലവഴിച്ചാണ് ഈ അഭിമാനനേട്ടം.
ഗ്രാമപഞ്ചായത്തുകൾ 90.63 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 89.34 ശതമാനവും ജില്ലാപഞ്ചായത്തുകൾ 71.04 ശതമാനവും തുക ചെലവഴിച്ചു. 90.93 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പെന്റിംഗ് ബില്ലുകൾ കൂടി ചേർത്താൽ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88. 07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിനു മുകളിൽ ചെലവു വരുത്തി. സാമ്പത്തിക വർഷാന്ത്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്ര ഉയർന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. 2014-15 ൽ 68. 21 - ഉം 15-16ൽ 73. 61 ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ഇത് 67.08 ശതമാനത്തിൽ എത്തിക്കാൻ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോർഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൈവരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി നിർവഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. പദ്ധതി രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രത്യേകം നിഷ്കർഷിച്ചു. കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രി നേരിട്ട് നിർവഹണപുരോഗതി വിലയിരുത്തി. ചരിത്രത്തിൽ ആദ്യമായി, ഫെബ്രവരി മാസത്തെ പദ്ധതി നേട്ടം ഈ വർഷം 54. 38 ശതമാനത്തിൽ എത്തിയിരുന്നു. സാമ്പത്തികവർഷത്തിന്റെ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതി രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുന്നു.
ഈ വർഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചത്. 82 ഗ്രാമ പഞ്ചായത്തുകൾക്കും 47 മുനിസിപ്പാലിറ്റികൾക്കും റവന്യൂ കളക്ഷൻ ഇൻസന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ട താൽ 576.10 കോടിയും പിടിച്ചെടുത്തു. ഇത് 70.70 ശതമാനം വരും.
1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1147 എണ്ണവും 2018-19 ലെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമർപ്പിച്ചു കഴിഞ്ഞു. ഇത് മറ്റൊരു സർവ്വകാല റെക്കോർഡാണ്. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ബഡ്ജറ്റ് വകയിരുത്തൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി, പുതിയ വർഷത്തെ പദ്ധതി നിർവ്വഹണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും
കാനാമ്പുഴയുടെ പുനരുജ്ജീവനത്തിന് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍
കാനാമ്പുഴയുടെ പുനരുജ്ജീവനത്തിന് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിരേഖയുടെ അവതരണം ഹരിതകേരളം മിഷനില്‍ സംഘടിപ്പിച്ചു. കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്‍റെ വിശദ പദ്ധതി രേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ വിശദമായ പദ്ധതിരേഖ അവതരിപ്പിച്ചു. ശില്പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും ഭേദഗതികളും ഉള്‍പ്പെടുത്തി പദ്ധതിക്ക് അന്തിമരൂപം നല്‍കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, സോയില്‍ സര്‍വ്വേ വകുപ്പ് അധ്യക്ഷന്‍ ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ്, ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലേഖ, ലാന്‍റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ നിസാമുദ്ദീന്‍, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്‍, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്‍റമാരായ എബ്രഹാം കോശി, ടി.പി സുധാകരന്‍, കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോമശേഖരന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിച്ച ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ. ഇതിനു പിന്നാലെയാണ് വരട്ടാര്‍ പുനരുജ്ജീവനം, മീനച്ചിലാര്‍- മീനന്തലയാര്‍ -കൊടൂരാര്‍ നദീ പുനസംയോജനം തുടങ്ങിയ പദ്ധതികള്‍ നടന്നത്. കാനാമ്പുഴയുടെ കരയില്‍ ജീവിക്കുന്നവരുള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച ജനകീയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഗവണ്‍മെന്‍റ് അനുമതി ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി സൂക്ഷ്മതലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനകീയവും പ്രാദേശികവുമായ പങ്കാളിത്തം ഉറപ്പാക്കാനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും 4 പ്രാദേശിക സൊസൈറ്റികളും ഇതോടനുബന്ധിച്ച് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 73.75 കോടിയുടെ മൊത്തം പദ്ധതി അടങ്കല്‍ തുകയില്‍ 24 കോടി നീര്‍ത്തട വികസനത്തിനും 49.75 കോടി ജവലവിഭവ പദ്ധതി നിര്‍വ്വഹണത്തിനുമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്നാണ് കാനാമ്പുഴയുടെ ആരംഭം. 11 കി.മീ ദൈര്‍ഘ്യമുള്ള കാനാമ്പുഴ ആദികടലായി അഴിമുഖത്താണ് എത്തിച്ചേരുന്നത്.
പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം
സര്‍ക്കുലര്‍ ഡിഎ1 /293(1)/2018/തസ്വഭവ Dated 24/03/2018
തദ്ദേശസ്വയംഭരണ വകുപ്പ് – പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം അവലംബിക്കുന്നത് സംബന്ധിച്ച്
2018-19 ലെ നിര്‍മാണ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
സര്‍ക്കുലര്‍ ഡിഎ1 /293/2018/തസ്വഭവ Dated 24/03/2018
തദ്ദേശസ്വയംഭരണ വകുപ്പ് -2018-19 ലെ നിര്‍മാണ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 25 മാര്‍ച്ച് 2018
ഒറ്റനോട്ടത്തില്‍
- 73.28% വാര്‍ഷിക പദ്ധതി ചെലവ്
- 4539.82 കോടി രൂപ ചെലവ്
- 1.53 ലക്ഷം പദ്ധതികളില്‍ ചെലവ് രേഖപ്പെടുത്തി

എന്‍ ആര് ഇ ജിഎസ്-ഓംബുഡ്സ്മാന്-ജില്ലാതല പാനല്‍
ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം -ചീഫ് എന്‍ജിനീയര്‍
സര്‍ക്കുലര്‍ ഡി.ബി3/753/2012/സിഇ/തസ്വഭവ തിയ്യതി 19/03/2018
2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം -ചീഫ് എന്‍ജിനീയറുടെ കാര്യാലയം
Pagination
- Previous page
- Page 74
- Next page





