news

ലൈഫ് മിഷൻ ധനസഹായത്തിന്റെ പുരോഗതി നവംബർ 12ന് 5മണിക്ക് മുൻപായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്

Posted on Friday, November 9, 2018

ലൈഫ് മിഷൻ ധനസഹായത്തിന്റെ സംസ്ഥാന / വായ്പാ ഗഡുക്കൾ അനുവദിക്കുന്നതിന് എല്ലാ ത. സ്വ. ഭ. സ്ഥാപനങ്ങളും ഗുണഭോക്താക്കളുടെ യോഗ്യത - ഫണ്ട്‌ വിതരണം - നിർമ്മാണ പുരോഗതി വിവരങ്ങൾ നവംബർ 12ന് വൈകുന്നേരം 5മണിക്ക് മുൻപായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Content highlight

സംസ്ഥാനത്തെ ഐ.ടി.ഐ ക്യാമ്പസുകള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

Posted on Monday, November 5, 2018

ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ കളെയും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നു. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിത കേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലാ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പ്പശാല2018 നവംബര്‍ 7, 8 തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറയുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. തിരുവനന്തപുരം മേഖലാ ശില്‍പ്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ജാഗ്രതാ സമിതി രൂപീകരണം

Posted on Sunday, November 4, 2018

സ.ഉ(ആര്‍.ടി) 2776/2018/തസ്വഭവ Dated 30/10/2018

ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ക്ഷേമത്തിനുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി വയോജന ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ് 

 

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

Posted on Thursday, November 1, 2018

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഹരിത കേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി വന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന തലത്തില്‍ 18 പരിശീലന പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. 1224 നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാനതലത്തില്‍ 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമ്മീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. ജില്ലാതലങ്ങളില്‍ 1114 ഓഫീസുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറി. ഇതിനു പുറമേ 1224 സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറുന്നതായി അറിയിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ പുനരുപയോഗത്തിനായി കൈ മാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്ക്കരിക്കും. ജൈവ പച്ചക്കറി കൃഷി, ഓഫീസ് കാന്‍റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണം, ക്യാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. സംസ്ഥാനം സമ്പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോളിലേയ്ക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളില്‍ അവലോകനം ചെയ്യും

ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ നോഡൽ ഓഫീസർമാർ

Posted on Wednesday, October 31, 2018

സ.ഉ(ആര്‍.ടി) 2766/2018/തസ്വഭവ Dated 29/10/2018

നവകേരളത്തിന് ജനകീയാസൂത്രണം -ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ നോഡൽ ഓഫീസർമാരെ നിശ്ചയിച്ച്‌ ഉത്തരവ് 

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്

Posted on Friday, October 26, 2018

സ.ഉ(ആര്‍.ടി) 2733/2018/തസ്വഭവ Dated 26/10/2018

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 23 .10.2018 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ് 

ഹരിത കേരളം -നദീ പുനരുജ്ജീവന ശില്‍പ്പശാല തിരുവനന്തപുരത്ത് പി.എം.ജി.യിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍

Posted on Wednesday, October 24, 2018

സംസ്ഥാനത്ത് നദികളുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിപ്പിച്ചവരെ പങ്കെടുപ്പിച്ചു കൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഒക്ടോബര്‍ 25, 26 തിയതികളില്‍ നദീ പുനരുജ്ജീവന ശില്‍പ്പശാല തിരുവനന്തപുരത്ത് പി.എം.ജി.യിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സംഘടിപ്പിക്കുന്നു