news
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 20.03.2025 വ്യാഴാഴ്ച രാവിലെ 11.00 മണി്ക്ക് നിയമസഭാസമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ (റൂം നമ്പർ 604) വച്ച് ചേരുന്നു
ജി പി എസ് സംവിധാനം-ക്വട്ടേഷൻ നോട്ടീസ്
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.
സ്വരാജ് ട്രോഫി
ജില്ലാ പഞ്ചായത്ത് - സംസ്ഥാനതലം
- ഒന്നാം സ്ഥാനം - കൊല്ലം ജില്ലാ പഞ്ചായത്ത്
- രണ്ടാം സ്ഥാനം - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് - സംസ്ഥാനതലം
- ഒന്നാം സ്ഥാനം - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം)
- രണ്ടാം സ്ഥാനം - കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ)
- മൂന്നാം സ്ഥാനം - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ്)
ഗ്രാമ പഞ്ചായത്ത് - സംസ്ഥാനതലം
- ഒന്നാം സ്ഥാനം - വെളിയന്നൂർ ഗ്രാമപഞ്ചായത്ത് (കോട്ടയം)
- രണ്ടാം സ്ഥാനം - ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് ( തിരുവനന്തപുരം)
- മൂന്നാം സ്ഥാനം - മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് (തൃശ്ശൂർ)
മുനിസിപ്പാലിറ്റി - സംസ്ഥാനതലം
- ഒന്നാം സ്ഥാനം - ഗുരുവായൂർ നഗരസഭ (തൃശ്ശൂർ )
- രണ്ടാം സ്ഥാനം വടക്കാഞ്ചേരി നഗരസഭ (തൃശ്ശൂർ )
- മൂന്നാം സ്ഥാനം ആന്തൂർ നഗരസഭ (കണ്ണൂർ)
മുനിസിപ്പൽ കോർപ്പറേഷൻ- സംസ്ഥാനതലം
- ഒന്നാം സ്ഥാനം- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ
മഹാത്മാ പുരസ്കാരം -മികച്ച ബ്ലോക്ക് പഞ്ചായത്ത്- സംസ്ഥാനതലം
- ഒന്നാംസ്ഥാനം- പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്( തിരുവനന്തപുരം)
- രണ്ടാം സ്ഥാനം- നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് )
- മൂന്നാം സ്ഥാനം- അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്( പാലക്കാട്)
മഹാത്മാ പുരസ്കാരം -മികച്ച ഗ്രാമ പഞ്ചായത്ത്- സംസ്ഥാനതലം
- ഒന്നാംസ്ഥാനം -ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്(തിരുവനന്തപുരം )
- രണ്ടാം സ്ഥാനം- മുട്ടാർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ)
- മൂന്നാം സ്ഥാനം- കള്ളിക്കാട് ഗ്രാമപഞ്ചായത്ത്( തിരുവനന്തപുരം)
മഹാത്മ അയ്യൻകാളി പുരസ്കാരം- കോർപ്പറേഷൻ- സംസ്ഥാനതലം
ഒന്നാംസ്ഥാനം- കൊല്ലം കോർപ്പറേഷൻ
മഹാത്മ അയ്യങ്കാളി പുരസ്കാരം -മുനിസിപ്പാലിറ്റി -സംസ്ഥാനതലം
ഒന്നാംസ്ഥാനം- വടക്കാഞ്ചേരി നഗരസഭ (തൃശ്ശൂർ)
രണ്ടാം സ്ഥാനം- പട്ടാമ്പി നഗരസഭ( പാലക്കാട്)
തദ്ദേശ ദിനാഘോഷം 2025 - ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്
തദ്ദേശ ദിനാഘോഷം 2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിൻ്റെ ദിശാസൂചികകളായി മാറിയ ഈ നാളുകളിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗതി വേഗം കൂട്ടാൻ 2025 തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടത്തുന്നു . ഫെബ്രുവരി 14 വൈകുന്നേരം 4 .30 ന് ആരംഭിക്കുന്ന പരിപാടികളിൽ എക്സിബിഷൻ , വിവിധ കലാസാംസ്കാരിക പരിപാടികൾ ,സെമിനാറുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു . ഫെബ്രുവരി 18 രാവിലെ 10 മണിക്ക് ബഹു.വ്യവസായം, നിയമം , വാണിജ്യം, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അക്കാദമിക് സെഷൻ ഉദ്ഘാടനം ചെയ്യും. ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ. എം .ബി. രാജേഷ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 19 പകൽ 12 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം സമാരാധ്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ എം .ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ .സുരേഷ് ഗോപി , ബഹു റവന്യൂ ഭവനം ഭൂപരിഷ്കരണം വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ , ബഹു. ഉന്നത വിദ്യാഭ്യാസം സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫസർ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .സമാപന സമ്മേളനത്തിൽ മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും , തൊഴിലുറപ്പ് പദ്ധതിയിൽ മികവുപുലർത്തുന്നതിനുള്ള മഹാത്മാ പുരസ്കാരവും , മഹാത്മ അയ്യൻകാളി പുരസ്കാരവും , മികച്ച റിപ്പോർട്ടിംഗിനുള്ള സ്വരാജ് മാധ്യമ പുരസ്കാരവും, ലൈഫ് മിഷൻ പുരസ്കാരവും സമ്മാനിക്കുന്നു .
2025 നവംബർ 1ന് മുൻപ് സംസ്ഥാനത്തെ സമ്പൂർണ്ണ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് ലക്ഷ്യമിടുന്ന അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി , രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന കെ.സ്മാർട്ട് പദ്ധതി തുടങ്ങി നിരവധി പദ്ധതികളിലൂടെ നമ്മുടെ പ്രാദേശിക സർക്കാരുകളെ ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളായി മാറ്റുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ച് സ്വപ്ന സദൃശ വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത് . ഇക്കൊല്ലത്തെ തദ്ദേശദിനാഘോഷം അങ്ങനെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു .
തദ്ദേശദിനാഘോഷം 2025 പരിപാടിയിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു
2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ 2025 ഫെബ്രുവരി 16 നകം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു
തദ്ദേശ ദിനാഘോഷം 2025 - സ്റ്റാൾ സജ്ജീകരിക്കുന്നതിനും ഫ്ലോട്ടുകൾ സജ്ജീകരിക്കുന്നതിനും തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
Pagination
- Previous page
- Page 2
- Next page