വൃത്തി കോൺക്ലേവിൽ പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകരുടെ കൈമുദ്രയും

Posted on Friday, April 18, 2025

തിരുവനന്തപുരം കനകക്കുന്നിൽ  സംഘടിപ്പിച്ച വൃത്തി കോൺക്ലേവിലേക്ക് 18000 ത്തോളം തൂണിസഞ്ചികൾ തയാറാക്കി നൽകി പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകർ. പന്തളം നേച്ചർ ബാഗ് യൂണിറ്റാണ് സഞ്ചികൾ തയാറാക്കിയത്.

ഏപ്രിൽ 4നാണ് തുണിസഞ്ചികൾക്കുള്ള ഓർഡർ ശുചിത്വമിഷനിൽ നിന്ന് കുടുംബശ്രീക്ക് ലഭിക്കുന്നത്. യൂണിറ്റിലെ 30ലധികം അംഗങ്ങൾ ചേർന്ന് സഞ്ചികൾ തയാറാക്കുകയായിരുന്നു. 10000 ത്തോളം തുണിസഞ്ചികൾ ഏപ്രിൽ 9 ലെ കോൺക്ലേവ് ഉദ്ഘാടനത്തിന് മുന്നോടിയായി കനകക്കുന്നിൽ എത്തിക്കുകയും ചെയ്തു.
 
വൃത്തി കോൺക്ലേവിന് പുറമേ ശുചിത്വ മിഷൻ്റെയും മിഷൻ ഗ്രീൻ ശബരിമലയുടെയും ഹോർട്ടി കോർപ്പിൻ്റെയും വിവിധ പരിപാടികൾക്കും ഓണം, ക്രിസ്മസ് വിപണന മേളകൾകൾക്കും നേച്ചർ ബാഗ് യൂണിറ്റിൽ നിന്ന് തുണി, ജൂട്ട് സഞ്ചികൾ എന്നിവ വൻതോതിൽ തയ്ച്ച് ലഭ്യമാക്കിയിട്ടുണ്ട്
2014 ലാണ് ഈ യൂണിറ്റ് ആരംഭിച്ചത്. സ്കൂൾ ബാഗ്, ലേഡീസ് ബാഗ്, പേഴ്സുകൾ, ലാപ്ടോപ്പ് ബാഗ്, ഫയൽ ഫോൾഡറുകൾ, ജൂട്ട് ബാഗുകൾ, തൊപ്പികൾ എന്നിവയും എല്ലാത്തരം വസ്ത്രങ്ങളും ഇവർ തയാറാക്കി കൊടുക്കുന്നു. കുടുംബശ്രീയുടെ ഇൻക്യുബേഷൻ സെൻ്റർ കൂടിയാണ് നേച്ചർ ബാഗ്‌സ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും പിന്തുണാ സഹായങ്ങളും ഈ യൂണിറ്റ് മുഖേന നൽകിവരുന്നു.
Content highlight
vruthi