തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1.26 കോടി രൂപയുടെ സംഭാവന. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ 1.26 കോടി രൂപയുടെ ചെക്ക് കൈമാറി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍. വി.സി എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 1.26 കോടി രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറുന്നു.
- 133 views