ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) മികച്ച അഭിപ്രായം നേടി കുടുംബശ്രീയും.
ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല്‍ സ്റ്റാളില്‍ രണ്ട് കുടുംബശ്രീ സ്റ്റാളുകളാണുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇവിടെ വിപണനം നടത്തുന്നു. വസുധൈവ കുടുംബകം - വ്യാപാരം വഴി ഐക്യപ്പെടൽ എന്ന ഈ വർഷത്തെ തീം അടിസ്ഥാനമാക്കി പ്രത്യേക തീം സ്റ്റാളും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്.
കൂടാതെ ഫുഡ്കോര്‍ട്ടില്‍ കേരളത്തിൻ്റെ രുചി വൈവിധ്യങ്ങളുടെ സ്വാദ് ഡൽഹിയിലേക്ക് എത്തിച്ച് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളുമുണ്ട്.
ഗ്രാമീണ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിനുള്ള ആജീവിക സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. ഈ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടെ അഞ്ച് സ്റ്റാളുകളാണുള്ളത്. അട്ടപ്പാടി, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ സ്റ്റാളുകൾ. മേള 27ന് സമാപിക്കും.
- 23 views
Content highlight
India International Trade Fair starts in Delhi, Kudumbashree products gets great response