തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 13 ന്

Posted on Tuesday, August 6, 2019

തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 13 ന് സംഘടിപ്പിക്കുന്നു. നഗരസഭ മെയിന്‍ ഓഫീസ് പരിധിയില്‍ വരുന്ന ടൗണ്‍ പ്ലാനിംഗ് ഒഴികെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. റവന്യൂ, ഹെല്‍ത്ത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ടൗണ്‍ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് അദാലത്തുകള്‍ നടന്നുവരുന്നതും ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 17.07.2019 ന് അദാലത്ത് നടന്നിട്ടുള്ളതുമാണ്. പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കുക എന്നുള്ളതും തീര്‍പ്പ് കല്‍പ്പിക്കാതെ അവശേഷിക്കുന്ന ഫയലുകളിന്മേല്‍ അപേക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ വിഷയങ്ങള്‍ക്ക് തീരുമാനം കൈക്കൊള്ളുക എന്നതുമാണ് നഗരസഭ കൗണ്‍സില്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ അദാലത്തിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 09.08.2019 ഉച്ചയ്ക്ക് 2 മണിവരെ നഗരസഭ മെയിന്‍ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.