പി.എം.എ.വൈ (അര്‍ബന്‍) : കേരളത്തിനായി ദേശീയ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി കുടുംബശ്രീ

Posted on Friday, October 21, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയ പി.എം.എ.വൈ (അര്ബന്) അവാര്ഡ്‌സ് 2021ലെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള് കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടില് ഇന്ത്യന് അര്ബന് ഹൗസിങ് കോണ്ക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 19/10/2022 ന് നടന്ന പുരസ്‌ക്കാര ദാനച്ചടങ്ങില് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്ദീപ് സിങ് പുരിയില് നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് കേരളത്തിന് വേണ്ടി ബഹുമതികള് ഏറ്റുവാങ്ങി.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്.എസ്, പ്രോഗ്രാം മാനേജര്മാരായ റോഷ്‌നി പിള്ള, ഭാവന. എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങില് പങ്കെടുത്തു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല് കിഷോര്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌ക്കാരദാനം.
 
ഉപജീവന പദ്ധതികളുള്പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില് ഏറ്റവും മികച്ച സമൂഹ്യാധിഷ്ടിത പ്രോജക്ടിനുള്ള പുരസ്‌ക്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡല് ഏജന്സി കുടുംബശ്രീയാണ്. കേരളത്തില് ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് 93 നഗരസഭകളിലും പി.എം.എ.വൈ (അര്ബന്) പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില് ദേശീയതലത്തില് മട്ടന്നൂര് നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
 
ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളില് നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല് അര്ബന് ലൈവ്‌ലിഹുഡ് മിഷന്- എന്.യു.എല്.എം) പദ്ധതി ഉള്പ്പെടെയുള്ള പദ്ധതികള്, അതാത് നഗരസഭകളുടെ വിവിധ പദ്ധതികള് എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവര്ത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാര്ഡിന് കുടുംബശ്രീയെ അര്ഹമാക്കിയത്.
 
പി.എം.എ.വൈ(അര്ബന്) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയല്ക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്ക്ക് സൗജന്യ തൊഴില് നൈപുണ്യ പരിശീലനം, സ്വയംതൊഴില് കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നല്കുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിര്മ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിര്മ്മാ ണം പൂര്ത്തിയാക്കിയ ഗുണഭോക്താക്കളെയെല്ലാം ഭവന ഇന്ഷുറന്സില് ചേര്ക്കുക, നിര്ധ നരായ ഗുണഭോക്താക്കള്ക്ക് സി.എസ്.ആര് സഹായം നേടിക്കൊടുക്കുക, ഭവന നിര്മ്മാണ സാമഗ്രികള് കുറഞ്ഞ നിരക്കില് ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്‌ക്കാര നിര്ണ്ണയത്തില് പരിഗണിച്ചു.
 
ഈ പദ്ധതിയില് രാജ്യത്ത് ഏറ്റവും കൂടുതല് സഹായം നല്കുന്ന സംസ്ഥാനവും കേരള മാണ്. കേന്ദ്ര സര്ക്കാര് നല്കുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്ക്കാരും നഗരസഭകളും ചേര്ന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നല്കുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
pmay

 

Content highlight
Kudumbashree receives PMAY award

‘ഉയരെ’ പറക്കും വയനാട്ടെ ഓക്‌സിലറി ഗ്രൂപ്പുകള്‍

Posted on Tuesday, October 18, 2022

കുടുംബശ്രീ യുവതീ ഗ്രൂപ്പുകളായ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനായി വയനാട് ജില്ലാ മിഷന്‍ അണിയിച്ചൊരുക്കിയ ‘ഉയരെ’ ക്യാമ്പയിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജില്ലയിലെ ന്യൂജനറേഷന്‍. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉപജീവന മേഖലകളിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നൈപുണ്യ പരിശീലന പരിപാടിക്കും ജില്ല തുടക്കമിട്ടു കഴിഞ്ഞു.

ക്യാമ്പെയ്‌ന്റെ ആദ്യ പടിയായി ജില്ലയിലെ സി.ഡി.എസുകളിൽ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം സംഘടിപ്പിക്കുകയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉപജീവന സാധ്യതകളെക്കുറിച്ചും ക്ലാസ്സുകള്‍ നൽകുകയും ചെയ്തു. സ്വയംതൊഴിലും വരുമാനാധിഷ്ഠിത തൊഴിലും ചെയ്യാന്‍ താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമായി ആദ്യഘട്ട നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അസാപ് (ASAP) മായി സഹകരിച്ചാണ് ഈ ത്രിദിന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ടാറ്റാ പവര്‍ സാങ്കേതിക സഹായവുമേകുന്നു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നായി 66 അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗോള്‍ സെറ്റിങ് ആന്‍ഡ് സ്വോട്ട് അനാലിസിസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീരഞ്ജ്, എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ടാറ്റ പവര്‍ ഇന്‍ ചാര്‍ജ് കെ.കെ. സജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ മേളയും ജില്ലാ മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

wynd axlry

 

Content highlight
Kudumbashree Wayanad District Mission organizes 'Uyare' Campaign for Auxiliary Group Membersml

ഗ്രാമീണ അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ 'ലോക്കോസ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍- കുടുംബശ്രീ ദേശീയ മേഖലാതല ശില്‍പ്പശാല മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Tuesday, October 18, 2022

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ  അടിസ്ഥാനത്തില്‍ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ,  എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളം ലോകത്തിന് സമ്മാനിച്ച സ്ത്രീ ശാക്തീതീകരണത്തിന്റെണത്തിന്റെ ഉജ്ജ്വല മാതൃകയാണ് കുടുംബശ്രീയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുമായി  ബന്ധപ്പെട്ട വിവരങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപകല്‍പ്പന ചെയ്ത 'ലോക്കോസ്' എന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷനുമായി ബന്ധപ്പെട്ട് എറണാകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണ് 'ലോക്കോസ്' ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്.  കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്‌ളോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി 17 മുതല്‍ 20 വരെയാണ് ശില്‍പ്പശാല.
 
  അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ്   പുതിയ  മൊബൈല്‍  ആപ്ലിക്കേഷന്റെ  നേട്ടം.  തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിശീലിപ്പിച്ചു കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

 ആദ്യഘട്ടമായി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്‌ളോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്‌ളോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്‌ളോക്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്‌ളോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.  

 അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ലോകോസ് മൊബൈല്‍ ആപ്‌ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല്‍  ഒരാള്‍ക്ക്  ഒന്നിലധികം അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം  നേടുന്ന  സാഹചര്യം  ഒഴിവാക്കാന്‍  സാധിക്കുന്നു.

 സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്തേത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ഐ.ഡിയും നല്‍കും.

  നിലവില്‍ സമ്പാദ്യവും വായ്പാ തിരിച്ചടവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതാണ് പദ്ധതി. മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിചിതമാകുന്നതോടെ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും എല്ലാ അംഗങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയല്‍ക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്നതും നേട്ടമാണ്. പ്രവര്‍ത്തന പുരോഗതി തല്‍സമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയല്‍ക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.


  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം ആശംസിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതാ കേജ്രിവാള്‍ ആമുഖ പ്രഭാഷണം നടത്തി. ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ അര്‍ജുന്‍ വെങ്കട്ടരാമന്‍ ആശംസ പറഞ്ഞു. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണ പ്രിയ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ (എന്‍.ആര്‍.എല്‍.എം) എ.എസ്. ശ്രീകാന്ത്, തൃശൂര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീത എം.ബി കൃതജ്ഞത അറിയിച്ചു.

 

lokos

 

Content highlight
Three day workshop on LokOS mobile app begins

കുടുംബശ്രീ ദേശീയ സരസ് മേള: ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാം

Posted on Saturday, October 15, 2022

ഡിസംബര്‍ രണ്ടാം വാരം കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലയുടെ സാംസ്കാരിക തനിമയും ഗ്രാമീണ വനിതാ സംരംഭകരുടെ കൂട്ടായ്മയും സംരംഭങ്ങളുടെ വൈവിധ്യവും സ്ത്രീശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയും ടാഗ് ലൈനും തയ്യാറാക്കേണ്ടത്. അയ്യായിരം രൂപയും മെമന്‍റോയുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്ക് സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.


എന്‍ട്രികള്‍ sarasmelakottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി 2022 ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് -0481-2302049, 9400550107.  കുടുംബശ്രീ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

sarasktm

 

Content highlight
National Saras Mela @ Kottayam - Invites logo & Tagline

ബാലസഭാംഗങ്ങളുടെ കൂട്ടായ്മയില്‍ ചെമ്മനാട് വിരിഞ്ഞു ചെണ്ടുമല്ലികള്‍

Posted on Thursday, October 13, 2022
കാസര്ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 12ാം വാര്ഡിലെ ബാലസഭാംഗങ്ങളുടെ മഹാനവമി ആഘോഷങ്ങള്ക്ക് ഇത്തവണ തിളക്കം ഏറെയായിരുന്നു. തരിശായി കിടന്ന അഞ്ച് സെന്റ് ഭൂമിയില് സ്വന്തമായി കൃഷി ചെയ്‌തെടുത്ത ചെണ്ടുമല്ലി പൂക്കളാണ് അവരുടെ ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടിയത്.
 
ഈ അഞ്ച് സെന്റ് പാടത്ത് നിന്ന് ബാലസഭാംഗങ്ങള് വിളവെടുത്തത് 38 കിലോഗ്രാം ചെണ്ടുമല്ലി! പുലര്വേള, നിലാവ് എന്നീ ബാലസഭകളിലെ അംഗങ്ങളായ 18 കുട്ടികള് ചേര്ന്നാണ് കൃഷിയുടെ ഉത്തരവാദിത്തം പങ്കിട്ട് ചെണ്ടുമല്ലി കൃഷി നടത്തിയതും അതില് വിജയിച്ചതും. എല്ലാവിധ മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളും അവര്ക്കൊപ്പമുണ്ടായിരുന്നു.
വിളവെടുത്ത പൂക്കള് മഹാനവമി ആഘോഷങ്ങള്ക്കായി കിലോഗ്രാമിന് 80 രൂപ നിരക്കില് വിറ്റഴിക്കാനും സാധിച്ചു. ഈ തുക ബാലസഭകളുടെ പ്രവര്ത്തന ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
 
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രകാശന് പാലായി ഏറ്റുവാങ്ങി. ബാലസഭാംഗങ്ങള്, സി.ഡി.എസ് ചെയര്പേഴ്‌സണ് മുംതാസ്, ബാലസഭ റിസോഴ്‌സ് പേഴ്‌സണും പഞ്ചായത്തംഗവുമായ രാജന് പൊയ്നാച്ചി, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള് എന്നിവര് പങ്കെടുത്തു.
 
chnd

 

Content highlight
Balasabha members from Kasaragod district cultivate Marigold flowers

'പ്രീമിയമായി കുടുംബശ്രീ' തുടക്കം മെട്രോ സ്‌റ്റേഷനില്‍

Posted on Wednesday, October 12, 2022

കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളുടെയും കൃഷി സംഘങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെയും വിപണനം നടത്തുന്നതിന് എറണാകുളത്ത് കുടുംബശ്രീയുടെ കഫെ കം പ്രീമിയം ഔട്ട്‌ലെറ്റ് 'പ്രീമിയം ബാസ്‌കറ്റ്ി'ന് തുടക്കം.  

   കൊച്ചി മെട്രോയുമായി സഹകരിച്ച് എസ്.എന്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന 'പ്രീമിയം ബാസ്‌കറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. എസ്.എന്‍ മെട്രോ സ്റ്റേഷനിലെ 600 ചതുരശ്രയടി വരുന്ന സ്ഥലത്താണ് പ്രീമിയം ബാസ്‌കറ്റ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കേന്ദ്രമാണ് ഈ ഷോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

  സമീപ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന സംരംഭത്തിനാണ് കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റിന്റെ നടത്തിപ്പ് ചുമതല. എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളും കുടുംബശ്രീ കര്‍ഷകരുടെ പച്ചക്കറിയും, കട്ട് വെജിറ്റബിളും പ്രീമിയം ബാസ്‌കറ്റില്‍ ലഭിക്കും. ചായ, കോഫി, സ്‌നാക്‌സ്, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഫെയിലുമുണ്ട്. .

  ഉദ്ഘാടന ചടങ്ങില്‍ തൃപ്പൂണിത്തുറ എം.എല്‍.എ, കെ. ബാബു, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി എന്നിവരും പങ്കെടുത്തു.

prm bskt

 

 

Content highlight
kudumbashree premium basket inagurated at Ernakulam

ഇല്ലിക്കല്‍ക്കല്ലില്‍ പരമ്പരാഗത ഉത്പന്ന വിപണന മേള ഒരുക്കി കുടുംബശ്രീ

Posted on Tuesday, October 11, 2022

കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇല്ലിക്കല്‍ക്കല്ലില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെത്തിയവര്‍ക്ക് അതിവിശിഷ്ടമായ ചില ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമേകി കുടുംബശ്രീ. കുടുംബശ്രീ കോട്ടയം ജില്ലാ മിഷനും മൂന്നിലവ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ഒക്ടോബര്‍ 1 മുതല്‍ 5 വരെ സംയുക്തമായി നടത്തിയ പരമ്പരാഗത ഉത്പന്ന വിപണന മേള 'ഇല്ലിക്കല്‍കല്ല് സ്‌പെഷ്യല്‍ ട്രേഡ് ഫെയര്‍' വഴിയാണ് ഈ അവസരം തുറന്നേകിയത്.

  മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്ര വിഭാഗക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ 24 കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും മേളയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു.

  കുട്ട, മുറ, പായ, പുല്‍ച്ചൂലുകള്‍, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ഔഷധ ഗുണമുള്ള കൂവപ്പൊടികള്‍, ചെറുതേന്‍, വന്‍തേന്‍ തുടങ്ങിയ ഗോത്ര ഉത്പന്നങ്ങള്‍ക്കും കുടകള്‍, കറിപ്പൊടികള്‍, പലഹാരങ്ങള്‍, വിന്നാഗിരി, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കാച്ചില്‍, ചേമ്പ്, ഇഞ്ചി, കപ്പ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ക്കുമെല്ലാം ഏറെ ആവശ്യക്കാരണ്ടായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്കൊണ്ട് 62,360 രൂപയുടെ വിറ്റുവരവ് നേടാനും കഴിഞ്ഞു.

 

ilkl

 

Content highlight
Kudumbashree arranges special opportunity to buy special products at Illikkal Kallu

ലഹരിക്കെതിരേ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കുടുംബശ്രീ

Posted on Monday, October 10, 2022
യുവതലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കുന്നതിനുള്ള  സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി  കുടുംബശ്രീയും. അയൽക്കൂട്ടങ്ങളും ഓക്സിലറി ഗ്രൂപ്പുകളും ബാലസഭകളും കേന്ദ്രീകരിച്ചാണ്  ഈ പ്രവർത്തനങ്ങൾ കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 
 
 അയൽക്കൂട്ടങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളിലും ബോധവൽക്കരണം നടത്തുന്നതിന്റെ  ഭാഗമായി 09/10/22  പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലും 19,000ത്തോളം ഓക്സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനങ്ങൾ നടന്നു. 
 
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷത്തുകൾ, ലഹരി ഉപയോഗം  തടയാൻ കൈക്കൊള്ളാനാകുന്ന മാർഗങ്ങൾ,  ലഹരിക്ക്‌ അടിമപ്പെടുന്നതിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ബോധവത്ക്കരണ  കുറിപ്പ്  ഈ യോഗങ്ങളിൽ വായിക്കുകയും അത് അടിസ്ഥാനമാക്കി  ചർച്ചകൾ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 
 
  സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും  ബാലസഭാംഗങ്ങളെ ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ ദിവസങ്ങളിലായി  ലഹരി ബോധവത്ക്കരണ  പരിപാടികളും  സംഘടിപ്പിച്ചിരുന്നു. ബാലസഭാംഗങ്ങള്‍ പങ്കെടുത്ത  മാരത്തണ്‍, ഇവര്‍ നല്‍കുന്ന ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്നേച്ചര്‍ ട്രീ, ലഹരിക്കെതിരേയുള്ള പ്രതിജ്ഞ ചൊല്ലൽ, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള കലാകായിക മത്സരങ്ങൾ എന്നിവയാണ് ഓരോ ജില്ലയിലും സംഘടിപ്പിച്ചത്.
 
blsbh

 

Content highlight
Kudumbashree have conduted various awareness activities against drug addiction

പി.എം.എ.വൈ (അർബൻ) - കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ

Posted on Monday, October 10, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴിൽ മികച്ച സംയോജന പ്രവർത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാർഡുകൾ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.
 
കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്ക്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർബൻ) പദ്ധതി നടപ്പിലാക്കുന്നത്.
 
ഉപജീവന പദ്ധതികളുൾപ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്ക്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിനുള്ള പുരസ്ക്കാരവുമാണ് സംസ്ഥാനതലത്തിൽ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ- എൻ.യു.എൽ.എം) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ, അതാത് നഗരസഭകളുടെ വിവിധ പദ്ധതികൾ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവർത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാർഡിന് കുടുംബശ്രീയെ അർഹമാക്കിയത്.
 
പി.എം.എ.വൈ(അർബൻ) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം, സ്വയംതൊഴിൽ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നൽകുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ യെല്ലാം ഭവന ഇൻഷുറൻസിൽ ചേർക്കുക, നിർധനരായ ഗുണഭോക്താക്കൾക്ക് സി.എസ്.ആർ സഹായം നേടിക്കൊടുക്കുക, ഭവന നിർമ്മാണ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്ക്കാര നിർണ്ണയത്തിൽ പരിഗണിച്ചു.
 
ഈ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സർക്കാർ നൽകുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരും നഗരസഭകളും ചേർന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നൽകുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
പദ്ധതി നിർവ്വഹണത്തിലുള്ള മികവ്, 150 ദിവസ ചലഞ്ചിലെ മികച്ച പ്രകടനം, അംഗീകാരം ലഭിച്ച വീടുകളുടെയെല്ലാം നിർമ്മാണം ആരംഭിക്കൽ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) കൃത്യമായി പിന്തുടരൽ തുടങ്ങിയവയാണ് മട്ടന്നൂരിനെ അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
 
pmay

 

Content highlight
PMAY (URABAN) - National awards for kudumbashree

'സുസ്ഥിരം'- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ: ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, October 6, 2022

'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.  സമൂഹത്തിന്‍റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്‍ക്കരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്‍പ്പശാല.

സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്‍, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്‍, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്‍, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ ഏറ്റവും താഴെതട്ടിലുള്ള അയല്‍ക്കൂട്ടങ്ങള്‍ തന്നെ നേടിയെടുക്കുന്ന രീതിയില്‍ അയല്‍ക്കൂട്ട സംവിധാനത്തിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും മിഷന്‍ സംവിധാനത്തിലും വരേണ്ട മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.  

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്,  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.ജഗജീവന്‍, പ്ലാനിംഗ്ബോര്‍ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന്‍ വിമല്‍കുമാര്‍, സി. നന്ദകുമാര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര്‍ സുരേഷ്കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദി പറഞ്ഞു.

SDG

 

Content highlight
Kudumbashree and Kila jointly conducted two day workshop on sustainable development goals