പിഎംഎവൈ: 5000 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ

Posted on Saturday, June 22, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2020 മാര്‍ച്ചിനുള്ളില്‍ 5000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ്പ നല്‍കുന്നതിന് കുടുംബശ്രീയും പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള  9436 കുടുംബങ്ങള്‍ക്ക് ഇതനുസരിച്ച് വായ്പ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈ(നഗരം)യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംഎവൈ. ഇതിന്‍റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ്പ നല്‍ കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. 3 മുതല്‍ 6 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങ ള്‍ക്കും (താഴ്ന്ന വരുമാന വിഭാഗം) ഇതേ നിരക്കില്‍ വായ്പ്പ ലഭിക്കും. 6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് 9 ലക്ഷം രൂപവരെയുള്ള വായ്പ്പാ തുക യ്ക്ക് പലിശ സബ്സിഡി ലഭിക്കും. 4 ശതമാനമാണിത്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് പലിശ സബ്സിഡി ലഭിക്കുന്ന പരമാവധി വായ്പ്പാതുക 12 ലക്ഷമാണ്. 3 ശതമാനമാണ് പലിശ സബ്സിഡി. എല്ലാ വായ്പ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷവും.
 
  ചടങ്ങില്‍ കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം ഭാവന,പ്രദീപ് എന്നിവരും ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ആര്‍. രാജേഷ് എന്നിവരും പങ്കെടുത്തു.

Bank of India and kudumbashree MoU

 

 

Content highlight
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ.

80000 യുവതീയുവാക്കള്‍ക്ക് കൂടി കുടുംബശ്രീ മുഖേന സൗജന്യ നൈപുണ്യ പരിശീലനം; ഡിഡിയുജികെവൈ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Friday, June 21, 2019

ډ    രണ്ടാം ഘട്ടം 2019-2022 വരെ
ډ    ഇതുവരെ 52350 പേര്‍ക്ക് പരിശീലനം നല്‍കി
ډ    അക്കൗണ്ടിങ് മുതല്‍ എയര്‍ഹോസ്റ്റസ് പരിശീലനം വരെ നല്‍കുന്നു

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന തൊഴില്‍ദാന പദ്ധതിയായ ഡിഡിയുജികെവൈയുടെ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം. 2019 മുതല്‍ 2022 വരെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ 80000 പേര്‍ക്ക് കൂടി പരിശീലനം നല്‍കുന്നതിന് 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ രണ്ടാം ഘട്ടത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ 27 പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികളു മായുള്ള ധാരണാ പത്രം ഒപ്പുവയ്ക്കലും മികച്ച പ്രകടനം നടത്തിയ നിലവിലുള്ള എട്ട് ഏജന്‍സികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. 8810 പേര്‍ക്ക് പരിശീലനം നല്‍കുന്ന തിനുള്ള ലക്ഷ്യമാണ് പുതിയ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്ക്കാരങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  സുസ്ഥിര ഉപജീവനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയായ ഡിഡിയുജികെവൈ 2015 മുതലാണ് കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 45 വയസ്സുവരെയാണ് പ്രായപ രിധി. ന്യൂനപക്ഷത്തിന് 60 ശതമാനം സംവരണമുണ്ട്. സ്ത്രീകള്‍ക്ക് 33 ശതമാനവും. പരിശീലനവും താമസവും ഭക്ഷണവും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ഇതുവരെ 52350 കുട്ടികള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ 42352 കുട്ടികളില്‍ 32498 കുട്ടികള്‍ക്ക് ജോലിയും ലഭിച്ചു.


  32 തൊഴില്‍ മേഖലകളിലെ 126 കോഴ്സുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ വഴി പരിശീലനം നല്‍കുന്നു. അക്കൗണ്ടിങ്, അനിമേഷന്‍ തുടങ്ങി എയര്‍ ഹോസ്റ്റസ് ട്രെയിനിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുതല്‍ 1 വര്‍ഷം വരെ കാലയളവുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്), എസ്എസ്സി (സെക്ടര്‍ സ്കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. 14 ജില്ലകളിലായി 150ലേറെ പരിശീലന കേന്ദ്രങ്ങളാണുള്ളത്. പദ്ധതി വിവരങ്ങള്‍ അറിയുന്നതി നും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷ നുമുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിക്കുന്നു.

  ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കുടുംബശ്രീ സൂക്ഷ്മ സംരംഭകരെ ഉള്‍പ്പെടുത്തിയതും കുടും ബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബാം ഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയതുമുടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ തല ത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനായി മന്ത്രാലയം താത്പര്യപ്പെട്ടിരിക്കു ന്നത്.

 ഡിഡിയുജികെവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജരും ടീം ലീഡറുമായ എന്‍.പി. ഷിബു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി, അപ്പോളോ മെഡ് സ്കില്‍സ്, രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, പിഎസ്എന്‍, കൈറ്റ്സ് സോഫ്ട് വെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, കിറ്റക്സ് ചില്‍ഡ്രന്‍സ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എം ഐടിഐ എന്നീ പിഐഎകള്‍ക്കാണ് മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

DDUGKY 2.0 LAUNCHED

Content highlight
ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍

കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും

Posted on Saturday, June 15, 2019

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുമായി ചേര്‍ന്നാണിത്. ഇതിനായി പതിനാല് ജില്ലകളിലെ ലീഗല്‍ ക്ളിനിക്കുകളിലും കെല്‍സയുടെ സഹായത്തോടെ പ്രത്യേകം വനിതാ അഭിഭാഷകരെ നിയമിച്ചു. ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കുക. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമോപദേശങ്ങളും നിയമപരമായ പിന്തുണകളും ലഭ്യമാക്കുന്നതിനും പ്രശ്നപരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും.  

ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാവിധ നിയമപരിരക്ഷയും ഉറപ്പാക്കി കൊണ്ട് ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്  അവരെ പ്രാപ്തരാക്കുക എന്നതാണ് ലീഗല്‍ ക്ളിനിക്കുകള്‍ ആരംഭിക്കുക വഴി കുടുംബ്രീ ലക്ഷ്യമിടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

ആഴ്ചയിലൊരിക്കല്‍ വനിതാഅഭിഭാഷകരുടെ സേവനം ലഭ്യമാകുന്നതിനു പുറമേ രണ്ട് മാസത്തിലൊരിക്കല്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സ്നേഹിതയിലെത്തുന്ന പരാതികള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം.  കൂടാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തുന്നവയില്‍ സ്വന്തമായി അഭിഭാഷകരെ വയ്ക്കാന്‍ നിവൃത്തിയില്ലാത്ത നിര്‍ദ്ധനരായ സ്ത്രീകള്‍ക്കു വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നതടക്കം ആവശ്യമായ എല്ലാ നിയമപിന്തുണകളും കെല്‍സയുടെ സഹായത്തോടെ ലീഗല്‍ ക്ലിനിക്കില്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്നതിനും അവര്‍ക്കാവശ്യമായ സംരക്ഷണവും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും. 

Content highlight
kudumbashree-snehitha

കുടുംബശ്രീ 'സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്

Posted on Friday, June 14, 2019

ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് -പദ്ധതിയും വിശദമായ മാര്‍ഗരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി(സ.ഉ.(എം.എസ്)നം.56/2019/ത.സ്വ.ഭ.വ). അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് ഇപ്പോള്‍ സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിന്‍ മേലാണ് ഉത്തരവായത്.

  പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സംസ്ഥാനത്ത് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്.

   തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്‍റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

   24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. പദ്ധതി മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിങ്ങ് റൂം, താല്‍ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം. സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സ്നേഹിത സെന്‍ററുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്. നാളിതു വരെ സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത് 18145 കേസുകളാണ്. ഇതില്‍ 9842 കേസുകള്‍ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്തവയാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. 3778 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ ഹോം സേവനവും നല്‍കി.

Content highlight
പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്.

പദ്ധതിനിര്‍വഹണം-കണ്ണൂര്‍മേഖലായോഗം

Posted on Friday, June 7, 2019

പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി 2016 ജൂണ്‍ 15 ന് രാവിലെ 10 മണിക്ക് ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ യോഗം കണ്ണൂരില്‍ വച്ച് നടത്തുന്നു. കണ്ണൂര്‍, കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.  

സമയം : 2016 ജൂണ്‍ 15 ന് രാവിലെ 10 മണി
വേദി : ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയം. കണ്ണൂര്‍

Content highlight
Plan Monitoring-Kannur Regional Meeting

‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസൺ - പി.പി. രതീഷിന് ഒന്നാം സ്ഥാനം

Posted on Tuesday, June 4, 2019

ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള വ്യക്തികളുടെ സർഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുൻനിർത്തി കുടുംബശ്രീ സംഘടിപ്പിച്ച ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം സീസൺ വിജയികളെ തെരഞ്ഞെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫർ പി.പി. രതീഷിനാണ് ഒന്നാം സ്ഥാനം. പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേർപ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്ത മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ് രണ്ടാം സ്ഥാനവും ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രത്തിലൂടെ കാസർഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപ നിവാസിലെ ദീപേഷ് പുതിയ പുരയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡായി നൽകും.

Winners of contestഫെബ്രുവരി ആറ് മുതൽ മാർച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മംഗളം ദിനപ്പത്രം മുൻ ഫോട്ടോ എഡിറ്റർ ബി.എസ്. പ്രസന്നൻ, ഏഷ്യാവിൽ ന്യൂസ് പ്രൊഡക്ഷൻ ഹെഡ് ഷിജു ബഷീർ, സി-ഡിറ്റ് ഫാക്കൽറ്റിയും ഫോട്ടോ ജേർണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഒാഫീസർ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പത്ത് മികച്ച ഫോട്ടോകൾക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

 

Content highlight
വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753