വാര്‍ത്തകള്‍

മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ

Posted on Sunday, April 30, 2023
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രവര്ത്തനമാരംഭിച്ച കൊച്ചി മെട്രോ റെയില് സര്വീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടര് മെട്രോയായിലും നിറ സാന്നിധ്യമായി തീര്ന്നിരിക്കുന്നു കുടുംബശ്രീ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര് മെട്രോയില് മുപ്പത് കുടുംബശ്രീ അംഗങ്ങളാണ് ടിക്കറ്റിങ്, ഹൗസ് കീപ്പിങ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
 
കുടുംബശ്രീ അംഗങ്ങള്ക്ക് തൊഴിലവസരങ്ങള് ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില് പങ്കാളിത്തം വളര്ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര് ബിസിനസ് സൊലൂഷന്സ് (കിബ്‌സ്) സൊസൈറ്റിയാണ് ഇവര്ക്ക് വാട്ടര് മെട്രോയില് വിവിധ സേവനങ്ങളേകാന് അവസരം ലഭിച്ചത്. 18 പേര് ടിക്കറ്റിങ് ജോലിക്കും 12 പേര് ഹൗസ് കീപ്പിങ് ജോലിക്കും. കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സി.ഡി.എസുകളിലെ വിവിധ അയല്ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്.
 
സ്വകാര്യ/സര്ക്കാര്/പൊതുമേഖല സ്ഥാപനങ്ങളില് സ്ത്രീകളുടെ തൊഴില് പങ്കാളിത്തവും സംരംഭകത്വവും വളര്ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്മ്മാര്ജ്ജനവുമാണ് കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സേവന മേഖലയിലെ പ്രധാന പങ്കാളിയാകാനുള്ള ശ്രമത്തിലാ ണ് കിബ്സ് സൊസൈറ്റി. 2022ല് രൂപീകൃതമായ സൊസൈറ്റിയിലൂടെ വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില തുടങ്ങിയ വിവിധ ഇടങ്ങളിലായി 262 പേര്ക്ക് ഇതിനകം തൊഴില് ലഭിച്ചു കഴിഞ്ഞു.
 
water metro

 

Content highlight
water metro

മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും : മന്ത്രി എം ബി രാജേഷ്

Posted on Sunday, April 30, 2023
സംസ്ഥാനത്ത് ഈ വര്ഷം മുതല് മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജൈവസംസ്‌കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും
 ഏപ്രില്‍ 23ന് തൃശ്ശൂരില്‍ നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ദാരിദ്ര്യ നിര്മ്മാര്ജ്ജന നാടാക്കി മാറ്റിയത് അരക്കോടി സ്ത്രീകള് അണിനിരക്കുന്ന കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തില്നിന്ന് വരുമാന വര്ദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കുന്ന പ്രവര്ത്തനങ്ങളാണ് അടുത്ത 25 വര്ഷം കുടുംബശ്രീ നടത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
 
സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് എത്തിച്ചത് കുടുംബശ്രീയാണ്. ഇന്ന് കുടുംബശ്രീ ഉത്പന്നമെന്ന് പറഞ്ഞാല് ജനങ്ങള്ക്ക് വിശ്വാസ്യത ഏറെയാണ്. അതിനാല് കേരളത്തിന്റെ ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കാന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന് കഴിയും. ഉത്പാദിപ്പിക്കുന്ന കാര്ഷിക ഉല്പ്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനും ഈ പ്രസ്ഥാനത്തിനു സാധിക്കും. അങ്ങനെ കുടുംബശ്രീ വഴി പ്രാദേശിക വികസത്തിലൂടെ വിപ്ലവകരമായ മാറ്റം വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ലോക ജീവിതത്തെ കുടുംബശ്രീക്ക് മുമ്പ്, ശേഷം എന്ന് രണ്ടായി തിരിക്കും വിധം സമസ്ത മേഖലകളിലും ഈ പ്രസ്ഥാനം ജനകീയമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌ക്കരണത്തെ ജൈവ കൃഷിയുമായി ബന്ധിപ്പിക്കുന്ന പ്രവര്ത്തനങ്ങളും കുടുംബശ്രീ നടത്തണമെന്നും മന്ത്രി പറഞ്ഞു.
 
AGRI

 

 
ജനകീയ ഹോട്ടലിന്റെ സബ്‌സിഡി ഒരാഴ്ചക്കുള്ളില് ലഭ്യമാക്കാന് നടപടി സ്വീകരിക്കുമെന്നും സര്ക്കാര് കുടുംബശ്രീ പ്രസ്ഥാനത്തിനൊപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു. അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന് 2023 - 24 പോസ്റ്റര് പ്രകാശനം, വീഡിയോ പ്രകാശനം, ബാലസഭ ശുചിത്വോത്സവം ക്യാമ്പയിന്റെ പോസ്റ്റര്-വീഡിയോ പ്രകാശനം, ബാലസഭാംഗങ്ങള്ക്കുള്ള ഗ്രീന് കാര്ഡ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്വ്വഹിച്ചു.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് സ്ത്രീ പങ്കാളിത്തം വര്ദ്ധിപ്പിക്കാന് കഴിഞ്ഞത് കുടുംബശ്രീ പ്രസ്ഥാനം കൊണ്ടാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച സേവ്യര് ചിറ്റിലപ്പിള്ളി എംഎല്എ അഭിപ്രായപ്പെട്ടു.
 
പന്നിത്തടം ടെല്ക്കണ് കണ്വെന്ഷന് സെന്ററില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ആളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ ആര് ജോജോ മുഖ്യസാന്നിധ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ചൊവ്വന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്സി വില്യംസ്, പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എസ് ബസന്ത്‌ലാല്, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജന്, ഇ എസ് രേഷ്മ, മിനി ജയന്, ചിത്ര വിനോബാജി, അഡ്വ. കെ രാമകൃഷ്ണന്, രേഖ സുനില് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീല് ആദൂര്, പത്മം വേണുഗോപാല്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, വാര്ഡ് മെമ്പര് സെയ്ബുനിസ ഷറഫുദീന്, സ്റ്റേറ്റ് മിഷന് പ്രോഗ്രാം ഓഫീസര് എ സജീവ് കുമാര്, സീരിയല് താരം സൗപര്ണിക സുഭാഷ്, സിഡിഎസ് അംഗങ്ങള്, കുടുംബശ്രീ പ്രവര്ത്തകര്, ജില്ലാ മിഷന് പ്രവര്ത്തകര്, ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
 
ജില്ലാ മിഷന് കോര്ഡിനേറ്റര് എസ് സി നിര്മ്മല് സ്വാഗതവും വേലൂര് സി ഡി എസ് ചെയര്പേഴ്‌സണ് വിദ്യ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കര്ഷക വിദഗ്ധര് നയിച്ച സെമിനാര്, കര്ഷക സംഗമം, കലാപരിപാടികള് തുടങ്ങിയവയും ഉണ്ടായി. കാര്ഷിക മൂല്യ വര്ദ്ധിത ഉല്പ്പന്നങ്ങളുടെ പ്രദര്ശന വിപണന മേളയും സംഘടിപ്പിച്ചു.
 
കേരളസര്ക്കാരിന്റേയും കുടുംബശ്രീ സംസ്ഥാന മിഷന്റേയും സംയുക്ത നേതൃത്വത്തില് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന്. ഗ്രാമ സി ഡി എസുകളിലെ വനിതകളെ കൃഷിയിലേക്ക് നയിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിഷവിമുക്തവും പോഷകസ മൃദ്ധവുമായ പച്ചക്കറിയുടേയും പഴവര്ഗ്ഗങ്ങളുടേയും ഉപയോഗം വഴി ആരോഗ്യകരമായ സമൂഹത്തെ വാര്ത്തെടുക്കുന്നതിനു വേണ്ടി 10 ലക്ഷം വനിതകളെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില് ജില്ലകളിലെ എല്ലാ ഗ്രാമ സിഡിഎസുകളിലെയും കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
Content highlight
agri nutri garden camoaign inaugurated by mb rajesh

കുടുംബശ്രീ സംരംഭ മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനം: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

Posted on Sunday, April 30, 2023
സംരംഭ മേഖലയില് ഇടപെടാന് കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീ യെന്ന് നിയമ, വ്യവസായ, കയര് വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്ഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് എറണാകുളം കളമശ്ശേരി സമ്ര ഇന്റര്നാഷണല് കന്വെന്ഷന് ആന്ഡ് എക്‌സിബിഷന് സെന്ററില് സംഘടിപ്പിച്ച മൈക്രോ എന്റര്പ്രൈസ് കോണ്ക്‌ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ 'ഷീ സ്റ്റാര്ട്ട്‌സ്' പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയില് നിന്നമുള്ള മികച്ച സംരംഭകര്ക്കും മികച്ച പിന്തുണ നല്കിയ സി.ഡി.എസ് പ്രവര്ത്തകര്ക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്വഹിച്ചു. സ്റ്റാര്ട്ടപ് വില്ലേജ് എന്റര്പ്രണര്ഷിപ് പദ്ധതി പുതുതായി ആരംഭിക്കുന്ന പത്തു ബ്‌ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിര്വഹിച്ചു.
 
ചെറുകിട സംരംഭങ്ങള് വളരാന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങള് തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴില്രഹിതരുമായ വീട്ടമ്മമാര്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില് നൈപുണ്യ പരിശീലനം നല്കി മാനവിഭവ ശേഷി വര്ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്ത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വര്ഷങ്ങള് പൂര്ത്തിയാക്കുന്ന അവസരത്തില് തുടക്കമിടുന്ന ഷീ സ്റ്റാര്ട്ട്‌സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സര്ക്കാര് ഏജന്സികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴില് നൈപുണ്യപരിശീലനം നല്കാന് സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാര്ട്ട്‌സ് പദ്ധതി വ്യവസായ വകുപ്പുമായി ചേര്ന്ന് നടപ്പാക്കുന്നതില് സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ME CONCLAVE INAUGURATION

 

 
വ്യവസായ വകുപ്പിന്റെ പിന്തുണയോടെ കുടുംബശ്രീ നടപ്പാക്കുന്ന ഷീ സ്റ്റാര്ട്ട് പദ്ധതി വഴി സംരംഭകരാകാന് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷ പ്രസംഗത്തില് പറഞ്ഞു. ഇരുപത്തിയഞ്ചാം വാര്ഷികത്തോടനുബന്ധിച്ച് ഉപജീവന മേഖലയില് ശ്രദ്ധേയമായ നിരവധി പ്രവര്ത്തനങ്ങള് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷീ സ്റ്റാര്ട്ട്‌സ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് സ്വാഗത പ്രസംഗത്തില് പറഞ്ഞു.
ജില്ലാ കലക്ടര് എന്എസ്.കെ ഉമേഷ്, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണന്, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, കളമശേരി നഗരസഭ ഉപാധ്യക്ഷയും ഡിവിഷന് കൗണ്സിലറുമായ സല്മ അബൂബക്കര്, കളമശേരി കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധന് എന്നിവര് ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റജീന.ടി.എം കൃതജ്ഞത അറിയിച്ചു. ഏപ്രില് 22,23 തീയിതികളിലായി നടന്ന കോണ്ക്ലേവിനോട് അനുബന്ധിച്ച് മെഷീനറി, ടെക്‌നോളജി എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു.
 
സെമിനാറുകളും ടോക്‌ഷോയും -
കോണ്ക്‌ളേവിനോടനുബന്ധിച്ച് രണ്ട് ദിനങ്ങളിലായി സെമിനാറുകളും ടോക് ഷോകളും പാനല് ചര്ച്ചകളും സംഘടിപ്പിച്ചു. ആദ്യ ദിനം ഊരാളി ബാന്ഡിന്റെ സംഗീത നിശയും അരങ്ങേറി.
Content highlight
Kudumbashree Micro Enterprise conclave held

കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവ്: മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ അവസരം

Posted on Tuesday, April 18, 2023

  *കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍
   *സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍,
  നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന്‍ നിര്‍മാതാക്കള്‍ക്ക് അവസരം

കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ പ്രമുഖ മെഷീനറി നിര്‍മ്മാതാക്കള്‍ക്ക് അവസരം.  എറണാകുളം കളമശേരിയിലെ സമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ ഏപ്രില്‍ 22, 23 തീയതികളിലാണ് പരിപാടി.

കുടുംബശ്രീ സംരംഭങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് കോണ്‍ക്ളേവിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍ കോണ്‍ക്ളേവില്‍ പങ്കെടുക്കും. ഉല്‍പാദന സേവന മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായിരിക്കും കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോ. ഇതു വഴി ആധുനിക യന്ത്രോപകരണങ്ങളിലും പ്രവര്‍ത്തനരീതിയിലും സാങ്കേതിക വിദ്യയിലുമുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക്  പരിയപ്പെടുത്തുകയും അതിലൂടെ സംരംഭവികസനം സാധ്യമാക്കുകയുമാണ് ഉദ്ദേശ്യം.

കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങളെ മികച്ച പ്രവര്‍ത്തന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളും നവീനസാങ്കേതിക വിദ്യയും അടുത്തറിയാനും പരിചയപ്പെടാനും എക്സ്പോയില്‍ അവസരമൊരുങ്ങും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പാദനവും ഒപ്പം വരുമാനവും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും ഉപഭോക്തൃ അടിത്തറയും ഉപഭോക്തൃ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് മികച്ച പ്രൊഫഷണലിസം കൈവരിക്കാനും എക്സ്പോ സഹായകമാകും.

പ്രമുഖ മെഷീനറി നിര്‍മാതാക്കള്‍, അംഗീകൃത മെഷീന്‍ വിതരണക്കാര്‍, വിവിധ ബാങ്കിങ്ങ് ധനകാര്യ  സ്ഥാപനങ്ങളും അവയുടെ ഏജന്‍സികളും. ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ട്രേഡ് പ്രൊമോഷന്‍ സംഘടനകള്‍, ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ ഏജന്‍സികള്‍ തുടങ്ങി കോണ്‍ക്ളേവില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കും വലിയ അവസരമായിരിക്കും എക്സ്പോ വഴി ലഭിക്കുക.

Content highlight
Micro Enterprise conclave

കുടുംബശ്രീ മുദ്രഗീതം, ലോഗോ, ടാഗ് ലൈന്‍ മത്സരം - അവസാന തീയതി ഏപ്രില്‍ 15

Posted on Wednesday, April 12, 2023
കുടുംബശ്രീയ്ക്ക് മുദ്രഗീതം (തീം സോങ്), ലോഗോ, ടാഗ്‌ലൈന് മത്സരങ്ങളിലേക്ക് എന്ട്രികള് അയയ്ക്കാനുള്ള അവസാന തീയതി ഏപ്രില് 15. മുദ്രഗീതം തയാറാക്കി അയയ്ക്കാനുള്ള അവസരം അയല്ക്കൂട്ടാംഗങ്ങള്ക്ക് മാത്രമാണ്. ലോഗോ, ടാഗ്‌ലൈന് എന്നിവ തയാറാക്കാനുള്ള മത്സരത്തില് പൊതുജനങ്ങള്ക്കും പങ്കെടുക്കാം.
 
മുദ്രഗീതം, ലോഗോ, ടാഗ്‌ലൈന് എന്നീ മത്സരങ്ങളില് വിജയികള്ക്ക് 10,000 രൂപ വീതവും ഫലകവും സമ്മാനമായി ലഭിക്കും.
എന്ട്രികള് അയയ്‌ക്കേണ്ട വിലാസം- എക്‌സിക്യൂട്ടീവ് ഡയറക്ടര്, സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന മിഷന് (കുടുംബശ്രീ), ട്രിഡ ബില്ഡിങ്, മെഡിക്കല് കോളേജ് പി.ഒ, തിരുവനന്തപുരം- 695011
 
കൂടുതല് വിശദാംശങ്ങള്ക്ക് സന്ദര്ശിക്കുക
മുദ്രഗീതം - www.kudumbashree.org/mudrageetham
ലോഗോ, ടാഗ്‌ലൈന് - www.kudumbashree.org/logo
Content highlight
kudumbashree theme song, logo and tagline contest

'ചലനം 2023' കുടുംബശ്രീ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനങ്ങള്‍ പൂര്‍ത്തിയായി

Posted on Monday, April 10, 2023

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള നാല് ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയായി. നഗര പ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനായി കുടുംബശ്രീ ആവ്ഷിക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് 'ചലനം 2023.' തിരുവനന്തപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ ആറ് ബാച്ചുകളിലായി ആകെ 645 ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.  

മൈക്രോ ഫിനാന്‍സ്, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം, വാര്‍ഡ് സഭ, തൊഴിലുറപ്പ് എന്നീ വിഷയാധിഷ്ഠിത ഉപസമിതികള്‍ വഴിയാണ് കുടുംബശ്രീ സി.ഡി.എസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍.  ഇത്തരത്തില്‍ സംസ്ഥാനത്തെ 93 നഗരസഭകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനമാണ് പൂര്‍ത്തിയായത്.

 കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പദ്ധതികളുടെ ചുമതലയുള്ള ടീമുകള്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്നു തയ്യാറാക്കിയ പ്രത്യേക മൊഡ്യൂള്‍ പ്രകാരമായിരുന്നു പരിശീലനം. ഇതിന് കുടുംബശ്രീ പരിശീലക ടീമുകള്‍ നേതൃത്വം നല്‍കി. ക്ളാസ് റൂം സെഷനുകള്‍ക്ക് പുറമേ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി ഔട്ട് ഡോര്‍ സെഷനുകളും സംഘടിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ പരിശീലനാര്‍ത്ഥികളുമായി സംവദിച്ചു.

Content highlight
chalanam training completed

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തിലെ മികവ്- ദേശീയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ തുടര്‍ച്ചയായ ആറാം തവണയും അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം

Posted on Wednesday, April 5, 2023

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിനു വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2022-23ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി.

2021-22ലെ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് കഴിഞ്ഞ മാസമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ പെര്‍ഫോമന്‍സ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കി  റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ പത്തു ദിവസത്തെ ഇടവേളയില്‍ ലഭിക്കുകയായിരുന്നു.  
 
രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവര്‍ഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 2019-20, 2017-18 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.  

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കര്‍ഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാര്‍ക് റാങ്കിങ്ങ് നല്‍കുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ കീഴില്‍ കണ്ണിചേര്‍ക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തൊഴില്‍ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാന്‍ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തല്‍. കൂടാതെ അഗതികള്‍ക്കു വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍, തെരുവു കച്ചവടക്കാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41604

 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Content highlight
NULM- kerala bags 6th national award through kudumbashree

'ശുചിത്വോത്സവം' സംസ്ഥാനതല ക്യാമ്പെയ്ന്‍- 3.9 ലക്ഷം ബാലസഭാംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണത്തിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

Posted on Wednesday, April 5, 2023

സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ശക്തമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഈ മാസം 22 മുതല്‍ 'ശുചിത്വോത്സവം' സംസ്ഥാനതല ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നു. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന  വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 28387 ബാലസഭകളിലെ 3.9 ലക്ഷംഅംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല മൊഡ്യൂള്‍ നിര്‍മാണ ശില്‍പശാല തിരുവനന്തപുരത്ത് ആരംഭിച്ചു.  

ശുചിത്വ സന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും എന്നആശയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പെയ്ന്‍റെ ഭാഗമായി ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് കുടുംബശ്രീ മുഖേന നല്‍കുന്ന ഗ്രീന്‍ കാര്‍ഡില്‍ ഓരോ കുട്ടിയും സ്വന്തം വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തും. കൂടാതെ ജൈവ, അജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും ശേഖരിക്കും. ഓരോ ബാലസഭാംഗത്തിന്‍റെയും വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് ക്രമാനുഗതമായി കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ക്യാമ്പെയ്ന്‍ ആരംഭിച്ചതിനു ശേഷം വീടുകളില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കുന്ന ബാലസഭാംഗങ്ങള്‍ക്ക് ക്രെഡിറ്റ് പോയിന്‍റും നല്‍കും. ശ്രദ്ധേയമായ അളവില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കാന്‍ കഴിയുന്ന ബാലസഭകള്‍ക്ക് ബാലലൈബ്രറി തുടങ്ങാനുള്ള ധനസഹായവും ലഭിക്കും.

 ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് ലോകപരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷത്തൈ നടീലും തുടര്‍പരിപാലനവും, പ്രാദേശികമായി നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യ നിര്‍മാര്‍ജനവും സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള ഗൃഹസന്ദര്‍ശനം. പോസ്റ്റര്‍ നിര്‍മാണം, പക്ഷി നിരീക്ഷണം, വാനനിരീക്ഷണം എന്നിവയ്ക്കും അവസരമുണ്ട്. സംസ്ഥാനമൊട്ടാകെ വീടുകളില്‍ പക്ഷികള്‍ക്ക് വെളളമൊരുക്കാനുളള കേന്ദ്രങ്ങളുമൊരുക്കും. ഇതോടൊപ്പം കുട്ടികള്‍ക്ക് അവരുടെ സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന മികച്ച അവസരമായും ശുചിത്വോത്സവം മാറും. ഇതിന്‍റെ ഭാഗമായി സാഹിത്യക്യാമ്പുകള്‍, രചനാ ശില്‍പശാലകള്‍, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്ന്‍ സമാപനത്തോടനുബന്ധിച്ച് എല്ലാ സി.ഡി,എസുകളിലും പരിസ്ഥിതി സംരക്ഷണ സംഗമവും നടത്തുന്നുണ്ട്. ക്യാമ്പെയ്ന്‍ സമാപിക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കും ബാലസഭകള്‍ക്കും അവാര്‍ഡ് നല്‍കും.
ക്യാമ്പെയ്ന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.

Content highlight
suchitholsavam campaign set to start on April 22nd

'ധീരം' - കരാട്ടേ മാസ്റ്റര്‍ പരിശീലകരായി 28 കുടുംബശ്രീ വനിതകള്‍

Posted on Wednesday, April 5, 2023

സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ പുറത്തിറങ്ങി. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന 'ധീരം' പദ്ധതിയുടെ ഭാഗമായാണിത്.

 പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടിയാണ് ഏപ്രില്‍ ഒന്നിന്
പൂര്‍ത്തിയായത്‌ . ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടു പേര്‍ വീതം ആകെ 28 പേരാണ് ഇതില്‍ പങ്കെടുത്തത്‌.
ഇവര്‍ക്ക് വട്ടിയൂര്‍കാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം ലഭ്യമാക്കി. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് 'ധീരം'. ഏപ്രില്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഇതിന്‍റെ ഭാഗമായി മാസ്റ്റര്‍ പരിശീലകര്‍ മുഖേന ഓരോ ജില്ലയിലും 30 വനിതകള്‍ക്ക് വീതം ആകെ 420 പേര്‍ക്ക് കരാട്ടെയില്‍ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തില്‍ പരിശീലനം നേടിയ വനിതകളെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവര്‍ മുഖേന സ്കൂള്‍, കോളേജ്, റസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെയില്‍ പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകര്‍ക്ക് 10,000 രൂപ ഓണറേറിയം നല്‍കും.  
 
സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കരാട്ടെ പരിശീലനാര്‍ത്ഥി കൊല്ലം ജില്ലയില്‍ നിന്നുള്ള രേണു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു.വി പദ്ധതി വിശദീകരണം നടത്തി. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സീമ എ.എന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍ രാജീവ്.ആര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കരാട്ടേ പ്രദര്‍ശനവും നടത്തി.

dheeram

 

Content highlight
Dheeram master trainers

സ്വപ്ന സാഫല്യം - രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച് കുടുംബശ്രീ വനിതാ സംഘം

Posted on Wednesday, April 5, 2023

ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം നടത്തി സ്വപ്ന സാഫല്യം കൈവരിച്ചിരിക്കുകയാണ് 15 കുടുംബശ്രീ അംഗങ്ങള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഉദ്യാന്‍ ഉത്സവ് 2023ന്റെ ഭാഗമായി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്വയം സഹായ സംഘാംഗങ്ങളോട് സംവദിച്ചു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തായിരുന്നു സന്ദര്‍ശനം.

  രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദേശീയ ഗ്രാമീണ ഉപജീന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങളിലെ പട്ടികവര്‍ഗ്ഗ - പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് ഈ സന്ദര്‍ശനത്തിന് അവസരം നല്‍കിയത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങളായ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മറ്റ് 13 ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും മൂന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം മാര്‍ച്ച് 30നാണ് ഡല്‍ഹിയിലെത്തിയത്.

  കുടുംബശ്രീയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നേതൃത്വ സ്ഥാനത്തുള്ളവരെയാണ് 14 ജില്ലകളില്‍ നിന്ന്  തെരഞ്ഞെടുത്തത്. മാതൃകാ സി. ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ലീഡര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

   സുനിത കോനേരിയോ (കാസര്‍ഗോഡ്), ധന്യ പി.എന്‍ (കണ്ണൂര്‍), സിനി വിജയന്‍, നിഷ. കെ (ഇരുവരും വയനാട്), അനിത ബാബു (പാലക്കാട്), മിനി സുജേഷ് (മലപ്പുറം),  ശ്രീന. വി ( കോഴിക്കോട് ), രമ്യ. സി (തൃശ്ശൂര്‍), ഗിരിജ ഷാജി (എറണാകുളം), റോസമ്മ ഫ്രാന്‍സിസ് (ഇടുക്കി), അമ്പിളി സജീവന്‍ (കോട്ടയം), പ്രസന്ന ഷാജി (ആലപ്പുഴ),  ഗീത പി.കെ (പത്തനംതിട്ട),  റസിയ അയ്യപ്പന്‍ (കൊല്ലം), വിദ്യാദേവി വി.ടി (തിരുവനന്തപുരം), പ്രഭാകരന്‍. എം (കുടുംബശ്രീ സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍), ശാരിക. എസ് (കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജര്‍), സുധീഷ് കുമാര്‍. വി (യങ്ങ് പ്രൊഫഷണല്‍, അട്ടപ്പാടി പ്രത്യേക പദ്ധതി) എന്നിവരുള്‍പ്പെട്ടതാണ്  സംഘം. ഏപ്രില്‍ ഒന്നിന് നാട്ടില്‍ തിരികെയെത്തി.
 
rshtr

 

 
Content highlight
15 Kudumbashree NHG members visited Rashtrapati Bhavan