കുടുംബശ്രീയ്ക്ക് മുദ്രഗീതം (തീം സോങ്), ലോഗോ, ടാഗ്‌ലൈന് മത്സരങ്ങളിലേക്ക് എന്ട്രികള് അയയ്ക്കാനുള്ള അവസാന തീയതി ഏപ്രില് 15. മുദ്രഗീതം തയാറാക്കി അയയ്ക്കാനുള്ള അവസരം അയല്ക്കൂട്ടാംഗങ്ങള്ക്ക് മാത്രമാണ്. ലോഗോ, ടാഗ്‌ലൈന് എന്നിവ തയാറാക്കാനുള്ള മത്സരത്തില് പൊതുജനങ്ങള്ക്കും പങ്കെടുക്കാം.
മുദ്രഗീതം, ലോഗോ, ടാഗ്‌ലൈന് എന്നീ മത്സരങ്ങളില് വിജയികള്ക്ക് 10,000 രൂപ വീതവും ഫലകവും സമ്മാനമായി ലഭിക്കും.
എന്ട്രികള് അയയ്‌ക്കേണ്ട വിലാസം- എക്‌സിക്യൂട്ടീവ് ഡയറക്ടര്, സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന മിഷന് (കുടുംബശ്രീ), ട്രിഡ ബില്ഡിങ്, മെഡിക്കല് കോളേജ് പി.ഒ, തിരുവനന്തപുരം- 695011
കൂടുതല് വിശദാംശങ്ങള്ക്ക് സന്ദര്ശിക്കുക
മുദ്രഗീതം - www.kudumbashree.org/mudrageetham
ലോഗോ, ടാഗ്‌ലൈന് - www.kudumbashree.org/logo
- 171 views
Content highlight
kudumbashree theme song, logo and tagline contest