പ്രളയക്കെടുതി: ഒറ്റപ്പെട്ട ദുരിതബാധിതര്‍ക്ക് ഭക്ഷണ മെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

Posted on Saturday, August 18, 2018

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടു കഴിയുന്ന ദുരിതബാധി തർക്കു ഭക്ഷണ സാധനങ്ങൾ കുടിവെള്ളം മരുന്ന് തുടങ്ങിയവ എത്തിച്ചു നൽകുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റവന്യൂ അധികാരികളുമായി സഹകരിച്ചു അടിയന്തിര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, ഡെപ്യൂട്ടി ഡറക്ടർമാർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

പ്രളയം ബാധിച്ച  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തൊട്ടു സ്ഥിതി ചെയ്യുന്നതും  നിലവിൽ വലിയതോതിൽ പ്രളയം ബാധിച്ചിട്ടില്ലാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭക്ഷ്യ വസ്തുക്കൾ, കുപ്പിവെള്ളം എന്നിവ ശേഖരിച്ച് ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് എത്തിക്കുന്നതിനാണ് നിർദ്ദേശം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, കുപ്പിവെള്ളം എന്നിവ ശേഖരിച്ചു വിതരണം ചെയ്യുന്ന തിനും മുൻകൈ എടുക്കണം. ഇതിനു സന്നദ്ധ സാമൂഹിക രാഷ്ട്രീയ യുവജന വിദ്യാർത്ഥി സംഘടനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താൻ മന്ത്രി നിർദ്ദേശിച്ചു. വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായതിനു ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കും സന്നദ്ധ സംഘടനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു.