കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 2031 ല്‍ 75 വര്‍ഷം പൂര്‍ത്തീകരിക്കാനിരിക്കെ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളര്‍ച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 33 സെമിനാറുകള്‍ സംഘടിപ്പിക്കുകയാണ്.
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ നയരേഖ രൂപപ്പെടുതുന്നതിനായി നവ ചിന്തകളും പുത്തന്‍ ആശയങ്ങളും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വിഷന്‍ 2031 ന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 13 ന് പാലക്കാട് കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നു.
13 October 2025, തിങ്കള്‍
പാലക്കാട് കോസ്മോപൊളിറ്റന്‍ ക്ലബ്
- 174 views



