തദ്ദേശ ദിനാഘോഷം 2025 - ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്

Posted on Saturday, February 15, 2025

തദ്ദേശ ദിനാഘോഷം 2025 ഫെബ്രുവരി 18,19 ന്   ഗുരുവായൂരിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിൻ്റെ ദിശാസൂചികകളായി മാറിയ ഈ നാളുകളിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗതി വേഗം കൂട്ടാൻ 2025 തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടത്തുന്നു . ഫെബ്രുവരി 14 വൈകുന്നേരം 4 .30 ന് ആരംഭിക്കുന്ന പരിപാടികളിൽ എക്സിബിഷൻ ,  വിവിധ കലാസാംസ്കാരിക പരിപാടികൾ ,സെമിനാറുകൾ  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു . ഫെബ്രുവരി 18 രാവിലെ 10 മണിക്ക് ബഹു.വ്യവസായം, നിയമം , വാണിജ്യം, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അക്കാദമിക് സെഷൻ ഉദ്ഘാടനം ചെയ്യും.  ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ. എം .ബി. രാജേഷ് അധ്യക്ഷത വഹിക്കും.  ഫെബ്രുവരി 19 പകൽ 12 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം സമാരാധ്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ എം .ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ .സുരേഷ് ഗോപി ,  ബഹു റവന്യൂ ഭവനം ഭൂപരിഷ്കരണം വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ,  ബഹു. ഉന്നത വിദ്യാഭ്യാസം   സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫസർ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .സമാപന സമ്മേളനത്തിൽ മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും , തൊഴിലുറപ്പ് പദ്ധതിയിൽ മികവുപുലർത്തുന്നതിനുള്ള മഹാത്മാ പുരസ്കാരവും , മഹാത്മ അയ്യൻകാളി പുരസ്കാരവും , മികച്ച റിപ്പോർട്ടിംഗിനുള്ള സ്വരാജ് മാധ്യമ പുരസ്കാരവും,  ലൈഫ് മിഷൻ പുരസ്കാരവും സമ്മാനിക്കുന്നു .

     2025 നവംബർ 1ന്  മുൻപ് സംസ്ഥാനത്തെ സമ്പൂർണ്ണ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് ലക്ഷ്യമിടുന്ന അതിദാരിദ്ര്യ നിർമാർജ്ജന  പദ്ധതി , രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന കെ.സ്മാർട്ട്  പദ്ധതി തുടങ്ങി നിരവധി പദ്ധതികളിലൂടെ നമ്മുടെ പ്രാദേശിക സർക്കാരുകളെ ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളായി മാറ്റുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ച് സ്വപ്ന സദൃശ വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത് . ഇക്കൊല്ലത്തെ തദ്ദേശദിനാഘോഷം അങ്ങനെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു .

     തദ്ദേശദിനാഘോഷം 2025 പരിപാടിയിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Programme Notice Cover