തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതിലൂടെയും ബദല്‍ ഉത്പന്നങ്ങള്‍ക്ക് പ്രചാരണവും പ്രോത്സാഹനവും നല്‍കിയതിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായത് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ ഇന്ന് (22.08.2020 ശനി) രാവിലെ 11 മുതല്‍ 1 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര്‍ പരമ്പരയിലെ ആറാം പതിപ്പാണ് ഇന്ന് നടക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വാസുകി ഐ.എ.എസ്., വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ പാനല്‍ മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍ നേറ്റീവ്‌സിന്റെ ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷിബു.കെ.എന്‍., സിക്കിമിലെ ഇക്കോ ടൂറിസം ആന്റ് കണ്‍സര്‍വേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്ര പി ഗുരംഗ്, ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡെപ്യൂട്ടി പ്രോഗ്രാം മാനേജര്‍ ഡോ.സോണിയ ദേവി ഹേനം എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ.ജോസഫ് എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് മാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/
- 66 views