പ്രളയാനന്തര കാലത്തെ പുനര്‍ നിര്‍മ്മാണത്തോടൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മള്‍. ഇത് സാധ്യമാക്കാനായി ജനകീയാസൂത്രണ മാതൃകയില്‍ ജനാഭിപ്രായം സ്വരൂപിക്കാനായി നമ്മള്‍ പ്രത്യേക ഗ്രാമസഭ ചേരുകയാണ്. പ്രാദേശിക തലത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ നടത്തേണ്ടതുണ്ട്. ഇതിനായി 2.46 ലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നടത്തിവരുകയാണ്.
ഫെബ്രുവരി ആദ്യ രണ്ട് ആഴ്ചകളിലായി വാര്‍ഡ് / ഗ്രാമസഭകള്‍ ചേരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 9 ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്നു. നമ്മുടെ ജീവനും സ്വത്തും പ്രകൃതിയും കാത്തു രക്ഷിക്കാന്‍ നടത്തുന്ന ഈ ജനകീയ പരിപാടിയുടെ ഭാഗമാക്കാനായി ഉദ്ഘാടന ചടങ്ങില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
- 889 views