ജനകീയാസൂത്രണം-2019-20 വാര്ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അറിയിപ്പ്
ജനകീയാസൂത്രണ പദ്ധതിയില് 17 തദ്ദേശ ഭരണ സ്ഥാപനങ്ങള് ഒഴികെ മറ്റുള്ളവര് 2019-20 ലെ അന്തിമ വാര്ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്പ്പിച്ചിട്ടുണ്ട് .ഈ മാസമുണ്ടായ പ്രളയമടക്കമുള്ള പ്രശ്നങ്ങള് കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് വാര്ഷിക പദ്ധതിയില് ചില ഭേദഗതികള് അനിവാര്യമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില് നടപ്പുവര്ഷത്തെ പദ്ധതി താഴെപ്പറയുന്ന നിബന്ധനകളോടെ ഭേദഗതി ചെയ്യാവുന്നതാണ് . 21.08.2019 മുതല് 05.09.2019 വരെ സുലേഖ സോഫ്റ്റ്വെയറില് ഇതിനുള്ള ക്രമീകരണമുണ്ട്.
Content highlight
- 2609 views