സംസ്ഥാനത്തെ ഐ.ടി.ഐ ക്യാമ്പസുകള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

Posted on Monday, November 5, 2018

ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ കളെയും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നു. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിത കേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലാ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പ്പശാല2018 നവംബര്‍ 7, 8 തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറയുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. തിരുവനന്തപുരം മേഖലാ ശില്‍പ്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും