മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ
- 68 views
*കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍
*സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍,
നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന് നിര്‍മാതാക്കള്‍ക്ക് അവസരം
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ളേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ പ്രമുഖ മെഷീനറി നിര്‍മ്മാതാക്കള്‍ക്ക് അവസരം. എറണാകുളം കളമശേരിയിലെ സമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ ഏപ്രില്‍ 22, 23 തീയതികളിലാണ് പരിപാടി.
കുടുംബശ്രീ സംരംഭങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് കോണ്‍ക്ളേവിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍ കോണ്‍ക്ളേവില്‍ പങ്കെടുക്കും. ഉല്പാദന സേവന മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായിരിക്കും കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോ. ഇതു വഴി ആധുനിക യന്ത്രോപകരണങ്ങളിലും പ്രവര്‍ത്തനരീതിയിലും സാങ്കേതിക വിദ്യയിലുമുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിയപ്പെടുത്തുകയും അതിലൂടെ സംരംഭവികസനം സാധ്യമാക്കുകയുമാണ് ഉദ്ദേശ്യം.
കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങളെ മികച്ച പ്രവര്‍ത്തന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളും നവീനസാങ്കേതിക വിദ്യയും അടുത്തറിയാനും പരിചയപ്പെടാനും എക്സ്പോയില്‍ അവസരമൊരുങ്ങും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്പാദനവും ഒപ്പം വരുമാനവും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഉല്പന്നങ്ങള് ബ്രാന്‍ഡ് ചെയ്യുന്നതിനും ഉപഭോക്തൃ അടിത്തറയും ഉപഭോക്തൃ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് മികച്ച പ്രൊഫഷണലിസം കൈവരിക്കാനും എക്സ്പോ സഹായകമാകും.
പ്രമുഖ മെഷീനറി നിര്‍മാതാക്കള്‍, അംഗീകൃത മെഷീന് വിതരണക്കാര്‍, വിവിധ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങളും അവയുടെ ഏജന്‍സികളും. ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ട്രേഡ് പ്രൊമോഷന് സംഘടനകള്‍, ടെക്നിക്കല്‍ കോര്പ്പറേഷന് ഏജന്‍സികള്‍ തുടങ്ങി കോണ്‍ക്ളേവില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കും വലിയ അവസരമായിരിക്കും എക്സ്പോ വഴി ലഭിക്കുക.
കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള നാല് ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയായി. നഗര പ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനായി കുടുംബശ്രീ ആവ്ഷിക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് 'ചലനം 2023.' തിരുവനന്തപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്ററില്‍ ആറ് ബാച്ചുകളിലായി ആകെ 645 ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
മൈക്രോ ഫിനാന്‍സ്, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം, വാര്‍ഡ് സഭ, തൊഴിലുറപ്പ് എന്നീ വിഷയാധിഷ്ഠിത ഉപസമിതികള്‍ വഴിയാണ് കുടുംബശ്രീ സി.ഡി.എസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍. ഇത്തരത്തില്‍ സംസ്ഥാനത്തെ 93 നഗരസഭകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനമാണ് പൂര്‍ത്തിയായത്.
കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പദ്ധതികളുടെ ചുമതലയുള്ള ടീമുകള്‍, സിറ്റി മിഷന് മാനേജര്‍മാര്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്നു തയ്യാറാക്കിയ പ്രത്യേക മൊഡ്യൂള്‍ പ്രകാരമായിരുന്നു പരിശീലനം. ഇതിന് കുടുംബശ്രീ പരിശീലക ടീമുകള്‍ നേതൃത്വം നല്കി. ക്ളാസ് റൂം സെഷനുകള്‍ക്ക് പുറമേ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി ഔട്ട് ഡോര്‍ സെഷനുകളും സംഘടിപ്പിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, ശുചിത്വ മിഷന് കണ്‍സള്‍ട്ടന്റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ പരിശീലനാര്‍ത്ഥികളുമായി സംവദിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതി ദീന് ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിനു വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2022-23ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി.
2021-22ലെ സ്പാര്ക് റാങ്കിങ്ങ് അവാര്‍ഡ് കഴിഞ്ഞ മാസമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ പെര്‍ഫോമന്‍സ് അസ്സസ്മെന്റ് പൂര്‍ത്തിയാക്കി റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ പത്തു ദിവസത്തെ ഇടവേളയില്‍ ലഭിക്കുകയായിരുന്നു.
രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവര്‍ഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 2019-20, 2017-18 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കര്‍ഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാര്ക് റാങ്കിങ്ങ് നല്‍കുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കീഴില്‍ കണ്ണിചേര്‍ക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തൊഴില്‍ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാന്‍ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തല്‍. കൂടാതെ അഗതികള്‍ക്കു വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍, തെരുവു കച്ചവടക്കാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41604
അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ശക്തമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഈ മാസം 22 മുതല്‍ 'ശുചിത്വോത്സവം' സംസ്ഥാനതല ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നു. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 28387 ബാലസഭകളിലെ 3.9 ലക്ഷംഅംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല മൊഡ്യൂള്‍ നിര്‍മാണ ശില്പശാല തിരുവനന്തപുരത്ത് ആരംഭിച്ചു.
ശുചിത്വ സന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും എന്നആശയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത്. ക്യാമ്പെയ്ന്റെ ഭാഗമായി ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് കുടുംബശ്രീ മുഖേന നല്കുന്ന ഗ്രീന്‍ കാര്‍ഡില്‍ ഓരോ കുട്ടിയും സ്വന്തം വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോത് കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തും. കൂടാതെ ജൈവ, അജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും ശേഖരിക്കും. ഓരോ ബാലസഭാംഗത്തിന്റെയും വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോത് ക്രമാനുഗതമായി കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പെയ്ന് ആരംഭിച്ചതിനു ശേഷം വീടുകളില്‍ മാലിന്യത്തിന്റെ തോത് കുറയ്ക്കുന്ന ബാലസഭാംഗങ്ങള്ക്ക് ക്രെഡിറ്റ് പോയിന്റും നല്‍കും. ശ്രദ്ധേയമായ അളവില്‍ മാലിന്യത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയുന്ന ബാലസഭകള്‍ക്ക് ബാലലൈബ്രറി തുടങ്ങാനുള്ള ധനസഹായവും ലഭിക്കും.
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് ലോകപരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷത്തൈ നടീലും തുടര്‍പരിപാലനവും, പ്രാദേശികമായി നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യ നിര്‍മാര്‍ജനവും സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള ഗൃഹസന്ദര്‍ശനം. പോസ്റ്റര്‍ നിര്‍മാണം, പക്ഷി നിരീക്ഷണം, വാനനിരീക്ഷണം എന്നിവയ്ക്കും അവസരമുണ്ട്. സംസ്ഥാനമൊട്ടാകെ വീടുകളില്‍ പക്ഷികള്‍ക്ക് വെളളമൊരുക്കാനുളള കേന്ദ്രങ്ങളുമൊരുക്കും. ഇതോടൊപ്പം കുട്ടികള്‍ക്ക് അവരുടെ സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന മികച്ച അവസരമായും ശുചിത്വോത്സവം മാറും. ഇതിന്റെ ഭാഗമായി സാഹിത്യക്യാമ്പുകള്‍, രചനാ ശില്പശാലകള്, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്ന് സമാപനത്തോടനുബന്ധിച്ച് എല്ലാ സി.ഡി,എസുകളിലും പരിസ്ഥിതി സംരക്ഷണ സംഗമവും നടത്തുന്നുണ്ട്. ക്യാമ്പെയ്ന് സമാപിക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കും ബാലസഭകള്‍ക്കും അവാര്‍ഡ് നല്‍കും.
ക്യാമ്പെയ്ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര് എന്നിവര്‍ക്ക് പരിശീലനം നല്‍കും.
സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ പുറത്തിറങ്ങി. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന 'ധീരം' പദ്ധതിയുടെ ഭാഗമായാണിത്.
പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടിയാണ് ഏപ്രില്‍ ഒന്നിന്
പൂര്‍ത്തിയായത് . ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടു പേര് വീതം ആകെ 28 പേരാണ് ഇതില്‍ പങ്കെടുത്തത്.
ഇവര്‍ക്ക് വട്ടിയൂര്‍കാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം ലഭ്യമാക്കി. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് 'ധീരം'. ഏപ്രില്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരു വര്‍ഷം നീണ്ടു നില്ക്കും. ഇതിന്റെ ഭാഗമായി മാസ്റ്റര്‍ പരിശീലകര്‍ മുഖേന ഓരോ ജില്ലയിലും 30 വനിതകള്‍ക്ക് വീതം ആകെ 420 പേര്‍ക്ക് കരാട്ടെയില്‍ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തില്‍ പരിശീലനം നേടിയ വനിതകളെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവര്‍ മുഖേന സ്കൂള്‍, കോളേജ്, റസിഡന്റ്സ് അസോസിയേഷന് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെയില്‍ പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകര്‍ക്ക് 10,000 രൂപ ഓണറേറിയം നല്‍കും.
സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കരാട്ടെ പരിശീലനാര്‍ത്ഥി കൊല്ലം ജില്ലയില്‍ നിന്നുള്ള രേണു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു.വി പദ്ധതി വിശദീകരണം നടത്തി. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സീമ എ.എന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേറ്റ് പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍ രാജീവ്.ആര്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കരാട്ടേ പ്രദര്‍ശനവും നടത്തി.
ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തി രാഷ്ട്രപതി ഭവന് സന്ദര്‍ശനം നടത്തി സ്വപ്ന സാഫല്യം കൈവരിച്ചിരിക്കുകയാണ് 15 കുടുംബശ്രീ അംഗങ്ങള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള് ഉദ്യാന്‍ ഉത്സവ് 2023ന്റെ ഭാഗമായി രാഷ്ട്രപതി ഭവന് സന്ദര്‍ശിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്വയം സഹായ സംഘാംഗങ്ങളോട് സംവദിച്ചു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തായിരുന്നു സന്ദര്‍ശനം.
രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദേശീയ ഗ്രാമീണ ഉപജീന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങളിലെ പട്ടികവര്‍ഗ്ഗ - പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് ഈ സന്ദര്‍ശനത്തിന് അവസരം നല്‍കിയത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങളായ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മറ്റ് 13 ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും മൂന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം മാര്‍ച്ച് 30നാണ് ഡല്‍ഹിയിലെത്തിയത്.
കുടുംബശ്രീയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നേതൃത്വ സ്ഥാനത്തുള്ളവരെയാണ് 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്തത്. മാതൃകാ സി. ഡി.എസ് ചെയര്പേഴ്സണ്മാര്, പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ലീഡര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.