അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച 'സര്ഗ്ഗം 2023' സംസ്ഥാനതല ചെറുകഥാരചന മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചി ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയ ഇടുക്കി സ്വദേശിനി സിന്ധു തോമസ് 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
രണ്ടാം സമ്മാനം നേടിയ വയനാട് സ്വദേശിനി സഫ്‌വാന എന്‍ ന്. 10000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം നേടിയ എറണാകുളം സ്വദേശിനി ധന്യ ഷംജിത്തിന് 5000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ രഞ്ജിനി ഇ.പി (കോട്ടയം), ജിജി.കെ.വി (പാലക്കാട്), റോഷാ ലിജിന്‍ ( തൃശൂര്‍) ശ്രീദേവി.കെ.ലാല്‍ (എറണാകുളം) എന്നിവര്‍ക്ക് 1500 രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു.
- 30 views
Content highlight
sargam competition prize distributed