കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് തുണയാകുന്നതിനായി സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്സ് മുഖേന രൂപം നല്‍കി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന 'പ്രവാസി ഭദ്രതാ നാനോ' പദ്ധതിയായ പേള്‍ (പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്‌സ്) രജിസ്‌ട്രേഷന് തുടക്കമായി. അതാത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീയുടെ സി.ഡി.എസ് ഓഫീസില്‍ നിന്നോ കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്കില്‍ (www.kudumbashree.org/pearl) നിന്നോ ആപ്ലിക്കേഷന്‍ ഫോമും മറ്റ് വിവരങ്ങളും ലഭിക്കും. അതാത് സി.ഡി.എസിലാണ് നിര്‍ദ്ദിഷ്ട അപേക്ഷ നല്‍കേണ്ടത്. സംരംഭ പരിശീലനങ്ങള്‍ ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലിലും മേല്‍നല്‍കിയ ലിങ്ക് മുഖേന രജിസ്ട്രര്‍ ചെയ്യണം. അപ്ലിക്കേഷനുകള്‍ സി.ഡി.എസുകളില്‍ സ്വീകരിച്ചുവരികയാണ്.
ഓഗസ്റ്റ് 26ന് ഔദ്യോഗിക തുടക്കമായ പേള്‍ പദ്ധതി മുഖേന പരാമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനോ ഇതില്‍ ഏതാണോ കുറവ് ആ തുക പലിശരഹിത വായ്പയായി നല്‍കും. ശേഷിക്കുന്ന 25 ശതമാനം തുക ഗുണഭോ ക്താക്കള്‍ വഹിക്കണം. ആദ്യ ഗഡു ലഭിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുക തുല്യ ഗഡുക്കളായി 21 മാസങ്ങള്‍ക്കുള്ളില്‍ തിരികെയടയ്ക്കുകയാണ് വേണ്ടത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാനാകും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളാകണം അപേക്ഷകര്‍. അയല്‍ക്കൂട്ടാംഗത്വം നേടിയിട്ട് കുറഞ്ഞത് ആറ് മാസമെങ്കിലുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോവിഡി ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി യുടെയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട രോഗിയായ പ്രവാസിയുടെയോ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കുടുംബശ്രീ രൂപീകരിക്കുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാനാകും. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തി സംരംഭം ആരംഭിച്ച വര്‍ക്ക് സംരംഭ വിപുലീകരണത്തിനായും പദ്ധതിയുടെ ഭാഗമാകാം.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍രഹിതരായ പ്രവാസികളെ കണ്ടെത്തുകയും അവരെ പ്രത്യേക വിഭാഗമായി കണക്കാക്കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം. പൊതു അവബോധ പരിശീലനം, സംരംഭകത്വ വികസന പരിശീലനം, വൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കി സംരംഭകരാകാന്‍ അവരെ സജ്ജരാക്കുന്നത് രണ്ടാം ഘട്ടവും. (വൈദഗ്ധ്യ പരിശീലനം ആവശ്യമില്ലാത്ത അല്ലെങ്കില്‍ ജോലി പരിചയമുള്ള പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അതാത് കുടുംബശ്രീ സി.ഡി.എസുകളില്‍ നേരിട്ട് രജിസ്ട്രര്‍ ചെയ്യാനുമാകും.) സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായവും പിന്തുണ നല്‍ക ലും, സംരംഭങ്ങള്‍ ആരംഭിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുമാണ് മൂന്നാം ഘട്ടം.
- 389 views