* ഇന്ത്യയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച സംസ്ഥാനങ്ങ ളില്‍ കേരളത്തിന് രണ്ടാം സ്ഥാനം
തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാ ക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) പദ്ധതി മികച്ച രീതിയില്‍ നടപ്പിലാ ക്കിയതിനുള്ള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം കുടുംബശ്രീ ഏറ്റുവാങ്ങി. കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2018-19 സാമ്പത്തി കവര്‍ഷത്തില്‍ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാന മാണ് കേരളത്തിന് ലഭിച്ചത്. ഡല്‍ഹിയിലെ പുസയില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ സയന്‍സ് കോംപ്ലക്‌സില്‍ ഡിസംബര്‍ 19ന് നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറില്‍ നിന്ന് കുടുംബശ്രീയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, ഡിഡിയുജികെവൈ പ്രോഗ്രാം ടീം ലീഡറായ എന്‍.പി. ഷിബു, പ്രോഗ്രാം മാനേജര്‍മാരായ ദാസ് വിന്‍സന്റ്, ടി. ലിയോപോള്‍, ബിബിന്‍ ജോസ്, കെ.ആര്‍. ജയന്‍, ജി. ശ്രീരാജ് എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയല്‍ നടപ്പാ ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും 2017-18ല്‍ രണ്ടാം സ്ഥാനവും കേരളത്തിന് ലഭി ച്ചിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. നൂതന ആശയങ്ങളുടെ നടപ്പാക്കല്‍, വിദേശത്ത് തൊഴിലുകള്‍ ലഭ്യമാക്കല്‍, സാമൂഹ്യമായും സാമ്പ ത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടു ത്തല്‍ തുടങ്ങിയ മേഖലക ളിലെ മികവ് പരിശോധിച്ചാണ് ഈ വര്‍ഷം പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.
നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 112 പരിശീലന ഏജന്‍സികളെ കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇവര്‍ വഴി 152 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. ഇതുവരെ 47,375 പേര്‍ക്ക് പരിശീലനം നല്‍കി. 36,060 പേര്‍ക്ക് തൊഴിലും ലഭ്യമായി. കഴിഞ്ഞവര്‍ഷം പരിശീലനം നേടിയ 13,702 പേരില്‍ 10,972 പേര്‍ക്ക് ജോലി ലഭിച്ചു. സുസ്ഥിര ഉപജീവന ലക്ഷ്യ മിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള ഡിഡി യുജികെവൈ പദ്ധതി 2015 മുതലാണ് കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നേടാന്‍ കഴിയുന്നത്. സ്ത്രീകള്‍, അംഗപ രിമിതര്‍, പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സുവരെ പരിശീലന പദ്ധതിയുടെ ഭാഗമാകാനാകും. പരിശീലനവും താമസവും ഭക്ഷണവും പഠനോ പകരണങ്ങളും സൗജന്യമാണ്. പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യാനും കൗശ ല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററും പ്രവര്‍ ത്തിക്കുന്നു.
- 198 views