ഉരുൾപൊട്ടൽ ദുരിതം നേരിട്ട വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വദിന പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര് 3,4 തീയതികളിൽ വയനാട് കൽപ്പറ്റയിലായിരുന്നു പരിശീലനം.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ.എ.എസ് ആമുഖ അവതരണം നടത്തി. മൈക്രോ പ്ലാനിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത ഐ.എ.എസ് വ്യക്തമാക്കി.
വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐ.എ. എസ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ എൻ. ജഗജീവൻ, വിമൽ കുമാർ, മാത്യു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അനീഷ് കുമാർ, ബീന. ഇ, എൻ.പി. ഷിബു , എം. പ്രഭാകരൻ , നിഷാദ് സി.സി, അരുൺ പി. രാജൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ 120 ഓളം പേർ പങ്കെടുത്തു.