വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീ- കെഎഎസ്എഫ്ഇ മൈക്രോ ചിട്ടികള്‍; ധാരണാപത്രം ഒപ്പിട്ടു

Posted on Thursday, July 2, 2020

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി നടത്തു ന്ന മൈക്രോ ചിട്ടിയുടെ; ധാരണാപത്രം ഒപ്പിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. തോമസ് ഐസ ക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ധനകാര്യ മന്ത്രിയുടെ ചേംബറില്‍ 24ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസും കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യനും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

  കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ത്തെ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ മുഖേനയാണ് ആരംഭിച്ചത്. ടെലിവിഷന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാനും മറ്റ് പഠനസൗകര്യങ്ങളൊരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുവരുന്നു. സ്‌കൂളുകള്‍ക്ക് സമീപം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളട ങ്ങുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതോടൊ പ്പമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ഈ പ്രത്യേക മൈക്രോ ചിട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിയില്‍ ചേരാ നാകും. ഒരംഗത്തിന് ഒരു ചിട്ടിയില്‍ മാത്രമേ ചേരാനാകൂ. ചിട്ടിയുടെ മാസ ത്തവണ 500 രൂപയാണ്. 30 മാസമാണ്  ദൈര്‍ഘ്യം. മൂന്ന് തവണ, അതായ ത് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ലാപ്‌ടോപ് ആവശ്യമുണ്ടെന്ന് അതാത് അയല്‍ക്കൂട്ടത്തെ അറിയിക്കാം. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് വാങ്ങി കെഎസ്എഫ്ഇ നല്‍കും. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരുന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുക ഉണ്ടെങ്കില്‍ ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

  ചിട്ടി തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടമുണ്ടായിരിക്കും. ഈ ഒരു പദ്ധതി പ്രകാരം കേരളത്തില്‍ ലാപ്‌ടോപ്പ് ആവശ്യമുള്ള എല്ലാവര്‍ക്കും നാല് വര്‍ഷം ഗ്യാരന്റിയുള്ള ലാപ്‌ടോപ്പ് ലഭിക്കുന്നതാണ്. ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും മുപ്പതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് 15,000 രൂപയ്ക്ക് പകരം 13,500 രൂപ ആകെ അടച്ചാല്‍ മതിയാകും. ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും. ഇവര്‍ക്ക് 13 മാസത്ത വണ അടച്ചു കഴിഞ്ഞാല്‍ 14ാം മാസം ആവശ്യമെങ്കില്‍ ലേലം കൂടാതെ  രൂപ പിന്‍വലിക്കാം. ഇത് കൂടാതെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് മറ്റ് വകുപ്പുകളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമൊക്കെ സബ്‌സിഡികള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും കുടുംബശ്രീ നടത്തിവരികയാണ്.

  ചടങ്ങില്‍ കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിദ്യ നായര്‍ വി.എസ്, കെഎസ്എഫ്ഇ ഉദ്യോഗസ്ഥരായ എസ്. അരുണ്‍ ബോസ്, കവിതാ രാജ് എസ്.വി. എന്നിവരും സന്നിഹിതരായിരുന്നു.

 

 

Content highlight
ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും.