കുടുംബശ്രീ "സർഗം-2025' ചെറുകഥാ രചനാ മത്സരം: രചനകൾ ക്ഷണിച്ചു

Posted on Saturday, August 23, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി  'സർഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും  ലഭിക്കും. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക.

രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ 2025 സെപ്റ്റംബർ 23-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ താഴെ കാണുന്ന വിലാസത്തിൽ ലഭ്യമാക്കണം.

Content highlight
Kudumbashree "Sargam-2025" Short Story Writing Competition: Entries invited