ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില് ന്യൂഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്നാഷണല് ട്രേഡ് ഫെയറില് (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും.
ഐ.ഐ.ടി.എഫിലെ കേരള പവലിയനില് ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല് സ്റ്റാളില് 14 ജില്ലകളില് നിന്നുമുള്ള അയല്ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള് വിപണനം നടത്തുന്നതിനായി രണ്ട് സ്റ്റാളുകളുണ്ട്. കൂടാതെ 'വോക്കല് ഫോര് ലോക്കല്, ലോക്കല് ടു ഗ്ലോബല് (Vocal for Local, Local to global) ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്ത്തനങ്ങള്/സംരംഭ പദ്ധതികള് വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും തയാറാക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് കോര്ട്ടില് കുടുംബശ്രീ കഫേ യൂണിറ്റുകളുമുണ്ട് (കോഴിക്കോട് നിന്ന് കരുണ, എറണാകുളത്ത് നിന്ന് ശ്രീ വിഘ്‌നേശ്വര).
ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള് ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില് കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില് നിന്നായി മേഘ, വന്ദനം, ചാമുണ്ഡേശ്വരി, ഉഷസ്, സംഗീത, ശ്രീ ആംബല് എന്നീ യൂണിറ്റുകളാണ് സരസ് മേളയില് പങ്കെടുക്കുന്നത്. മേള 27ന് സമാപിക്കും.
- 108 views
Content highlight
Kudumbashree is participating in IITF