രുചിവൈവിധ്യങ്ങളുമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുടുംബശ്രീ ഭക്ഷ്യമേള ഒപ്പം ഉല്‍പന്ന വിപണന മേളയും കലാപരിപാടികളും

Posted on Thursday, February 6, 2025
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ക്ക് തുടക്കമായി. ഇതോടൊപ്പം ഉല്‍പന്ന വിപണന സ്റ്റാളുകളും കലാപരിപാടികളും ഉണ്ട്. സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണിത്. ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളില്‍ വീതമാണ് ഭക്ഷ്യമേള സംഘടിപ്പിക്കുക. നിലവില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഭക്ഷ്യമേള ആരംഭിച്ചു.
 
തിരുവനന്തപുരം കൊച്ചി മലബാര്‍ രുചിവൈവിധ്യങ്ങളെയും കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയിലെ ഏറ്റവും മികച്ച സംരംഭകരെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.  ദേശീയ സരസ് മേള, അന്താരാഷ്ട്രവ്യാപാര മേള തുടങ്ങി പ്രമുഖ പരിപാടികളില്‍ പങ്കെടുത്ത പ്രവൃത്തിപരിചയമുള്ള സംരംഭകരാണ് ഇവരിലേറെയും. ഭക്ഷ്യമേളയുടെ സംഘാടനത്തിനാവശ്യമായ സാമ്പത്തിക പിന്തുണ അതത് ജില്ലാമിഷനുകള്‍ക്ക് കുടുംബശ്രീ നല്‍കിയിട്ടുണ്ട്. ഒപ്പം നബാര്‍ഡിന്‍റെയും സാമ്പത്തിക പിന്തുണയുമുണ്ട്. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളാണ് ഭക്ഷ്യമേളയ്ക്ക് നേതൃത്വം നല്‍കുക.

ജില്ലകളില്‍ ഭക്ഷ്യമേള നടക്കുന്ന സ്ഥലവും തീയതിയും ചുവടെ..
തിരുവനന്തപുരം ടിവിഎം കോര്‍പ്പറേഷന്‍, ശംഖുമുഖംബീച്ച്, വര്‍ക്കല ബീച്ച് വര്‍ക്കല മുനിസിപ്പാലിറ്റി (ഫെബ്രുവരി 12-16), കൊല്ലം  പുനലൂര്‍, (05-09) കൊല്ലം ആശ്രാമം മൈതാനം(ഫെബ്രുവരി 28-മാര്‍ച്ച് 3), പത്തനംതിട്ട(ഫെബ്രുവരി 5-9), തിരുവല്ല(ഫെബ്രുവരി15-20), കോട്ടയം, കുറവിലങ്ങാട് (ഫെബ്രുവരി 7-11), കോട്ടയം(ഫെബ്രുവരി 20-24),  എറണാകുളം ഫോര്‍ട്ട് കൊച്ചി(ഫെബ്രുവരി 14-18), മറൈന്‍ ഡ്രൈവ് (ഫെബ്രുവരി 21-25), തൃശൂര്‍ചാവക്കാട് ബീച്ച് (ഫെബ്രുവരി 06-10), മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം, ഗുരുവായൂര്‍ (ഫെബ്രുവരി 20-24), പാലക്കാട് പട്ടാമ്പി ( ഫെബ്രുവരി 03-08), മലമ്പുഴ (ഫെബ്രുവരി 22-28), മലപ്പുറം വണ്ടൂര്‍ ( ഫെബ്രുവരി 06-10), മലപ്പുറം വാഴക്കാട്, കൊണ്ടോട്ടി ( ഫെബ്രുവരി 14-18), കോഴിക്കോട് ബീച്ച്( ഫെബ്രുവരി 2-6), ചാലിയം ബീച്ച് ( ഫെബ്രുവരി 20-24), വയനാട്, ബത്തേരി ( ഫെബ്രുവരി 2-6),  കണ്ണൂര്‍ പയ്യാമ്പലം ബീച്ച് ( ഫെബ്രുവരി 2-9), കാസര്‍കോട് കാഞ്ഞങ്ങാട്(ഫെബ്രുവരി 12-20), തൃക്കരിപ്പൂര്‍(23-29)
Content highlight
kudumbashree is conducting food festivals all over kerala