തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി ശുചി ത്വ മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസുകള്‍ക്ക്. കൊല്ലം നഗരസഭയിലെ മരുതടി എഡിഎസും മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസുമാണ് ബഹുമതി സ്വന്തമാക്കിയത്. ഈ മാസം 15ന് ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി അവാര്‍ഡു കള്‍ വിതരണം ചെയ്യും. ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. കുടുംബശ്രീയാണ് ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി.
90 കുടുംബശ്രീ വനിതകളാണ് കൊല്ലം ജില്ലയിലെ മരുതടി എഡിഎസിന് കീഴില്‍ മാലി ന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ജൈവ മാലിന്യത്തില്‍ നിന്ന് കമ്പോ സ്റ്റും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചടങ്ങുകളിലും മറ്റും ഗ്രീന്‍പ്രോട്ടോക്കോള്‍ (ഹരിതചട്ടം) പാലിക്കുന്നതിനായി പ്ലാസ്റ്റിക്കിന്റെ ഉപഭോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതി നുള്ള സഹായവും ചെയ്ത് നല്കുന്നു. മാസം ആറായിരത്തോളം രൂപയാണ് അംഗങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നത്. കണക്കഞ്ചേരി എഡിഎസിന് കീഴില്‍ മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക് മാസവരുമാനമായി 5000 രൂപ ലഭിക്കുന്നു. അവാര്‍ഡ് നേടിയ മരുതടി, കണക്കഞ്ചേരി എഡിഎസ് പ്രതിനിധികളും സിറ്റി മിഷന് മാനേജര്‍മാരും ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്. ഗിരിജ ഐഎഎസ്, കുടുംബശ്രീ അര്‍ബന്‍ പ്രോഗ്രാം ഓഫീസറാ യിരുന്ന ബിനു ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട സെലക്ഷന് കമ്മിറ്റിയാണ് വിവിധ നഗരസഭ കളില്‍ നിന്ന് അവാര്‍ഡിനായി ലഭിച്ച അപേക്ഷകളില്‍ നിന്ന് 16 എണ്ണം തെരഞ്ഞെടുത്ത് ഭവന നഗരകാര്യ മന്ത്രാലയത്തിന് അയച്ചു നല്‍കിയത്. ഈ 16 എഡിഎസുകളിലും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതി ന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി മരുതടി, കണക്കഞ്ചേരി എഡിഎസുകളെ തെര ഞ്ഞെടുത്തത്.
- 350 views