ഓഗസ്റ്റ് ഒമ്പതിലെ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആചരണം കുടുംബശ്രീ കോട്ടയത്ത് സംഘടിപ്പിച്ചു. പാലക്കാട്, കോട്ടയം, തൃശ്ശൂര്, എറണാകുളം എന്നീ ജില്ലകളിലെ തദ്ദേശീയ മേഖലയിലെ കുടുംബശ്രീ പ്രവര്ത്തകര് ചേര്ന്ന് ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിര്വഹിച്ചത് ശ്രദ്ധേയമായി.
ചടങ്ങില് കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. ബി. ശ്രീജിത്ത് അധ്യക്ഷനായി. ടാറ്റാ കണ്സള്ട്ടന്സി ഗവേഷണ വിഭാഗം മേധാവി റോബിന് ടോമി മുഖ്യപ്രഭാഷണം നടത്തി. തദ്ദേശീയ മേഖലകള് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കുടുംബശ്രീ പ്രവര്ത്തകര് അതാത് തദ്ദേശീയ മേഖലകളുടെ സവിശേഷതകളും തദ്ദേശീയ ജനത മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളെയും കുറിച്ചുള്ള അനുഭവങ്ങള് പങ്കുവച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന് സ്വാഗതവും അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ജിഷ്ണു ഗോപന് നന്ദിയും പറഞ്ഞു.
കുടുംബശ്രീ തദ്ദേശീയ മേഖലയില് സംഘടിപ്പിക്കുന്ന പട്ടികവര്ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ നേതൃത്വത്തില് കുട്ടികള്ക്കായി സജ്ജം - സുരക്ഷിതരാകാം, സുരക്ഷിതരാക്കാം ദുരന്തനിവാരണ പരിപാടിയും ഇന്നാരംഭിച്ചു. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനുമായി തദ്ദേശീയ സമൂഹങ്ങളുടെ തനതായ സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക, പാരിസ്ഥിതിക സവിശേഷതകള് പരിഗണിച്ചാണ് സജ്ജം- ബില്ഡിങ് റെസിലിയന്സ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. വയനാടും, കോഴിക്കോടും, മലപ്പുറവും ഒഴികെയുള്ള മറ്റ് 11 ജില്ലകളിലെയും ഉന്നതികളിലുള്ള കുട്ടികള്ക്കുള്ള പരിശീലനം 11ാം തീയതിക്കുള്ളില് പൂര്ത്തിയാക്കും.
- 31 views
Content highlight
The International Day of the World's Indigenous Peoples