കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തുന്നതിനുള്ള മാതൃക എന്നിവയും മാര്‍ഗരേഖയില്‍ ഉള്‍പ്പെടും.
കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി, എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് ആശാ പണിക്കര്‍, കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി, മഞ്ജരി അശോക്, ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അര്‍ജുന്‍ പ്രതാപ്, അരുവിക്കര, ആര്യനാട് സി.ഡി.എസ് അധ്യക്ഷമാരായ ഓ.എസ് പ്രീത, സുനിത കുമാരി ജെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.
- 38 views