അഞ്ചുവർഷം കൊണ്ട് അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി പൂർത്തീകരിച്ച അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ തുടർച്ചയായി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീയുടെ പ്രത്യേക ക്യാമ്പെയിന് തുടക്കം.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് അതിദാരിദ്ര്യം രൂക്ഷമാകുന്നതിനു പിന്നിലുള്ള പ്രധാന ഘടകങ്ങളായി പരിഗണിച്ചിട്ടുള്ളത്. അതിദാരിദ്ര്യം നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അതിദരിദ്രാവസ്ഥയിൽ നിന്നും മോചിപ്പിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സൂക്ഷ്മ തല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്രകാരം തയ്യാറാക്കിയ മൈക്രോപ്ലാനിൽ അതിദാരിദ്യം പരിഹരിക്കുന്നതിനുള്ള അതിജീവന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, വരുമാനം, വികസനാവശ്യങ്ങൾ, തുടങ്ങി എല്ലാവിധ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളും വിഭവസമാഹരണ മൈക്രോപ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനത്തിന് റിപ്പോർട്ട് ചെയ്യേണ്ട ചുമതല കുടുംബശ്രീ സംഘടനാ സംവിധാനത്തിനുണ്ട്. അയൽക്കൂട്ടം മുതൽ എ.ഡി.എസ്. സി.ഡി.എസ്, ജില്ലാ മിഷൻ, സംസ്ഥാന മിഷൻ വരെയുള്ള സംഘടനാ സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ച് അതി ദരിദ്രർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിൻ.
ക്യാമ്പയിൻ വിവിധ ഘട്ടങ്ങൾ
ഡിസംബർ 16: എല്ലാ സി.ഡി.എസ് ചെയർപേഴ്സൻമാർക്കും, ഉദ്യോഗസ്ഥർക്കും പരിശീലനം (ഓൺലൈൻ )
ഡിസംബർ 17-18: അയൽക്കൂട്ടതലത്തിൽ ചർച്ച
ഡിസംബർ 19-21: അയൽക്കൂട്ടങ്ങൾ ഭവന സന്ദർശനം,എ.ഡി.എസിന് റിപ്പോർട്ട് സമർപ്പിക്കൽ
ഡിസംബർ 22: ലഭ്യമായ വിവരങ്ങൾ എ.ഡി.എസ് തലത്തിൽ ക്രോഡീകരിക്കൽ
ഡിസംബർ 24: ലഭ്യമായ വിവരങ്ങൾ സി.ഡി.എസ് തലത്തിൽ ക്രോഡീകരണം
ഡിസംബർ 27: ഡിസംബർ 27 ന് മുൻപായി തദ്ദേശ സ്ഥാപനങ്ങളുമായി സംയുക്ത യോഗം
ഡിസംബർ 27-31: സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
- 436 views
Content highlight
Extreme Poverty Determination Scheme - NHG Level Campaign startsml