ദുരന്തങ്ങൾ ഉണ്ടായാൽ ഏറ്റവും ഫലപ്രദമായി അതിനെ നേരിടാൻ എന്തൊക്കെ ചെയ്യാമെന്ന് നമുക്ക് ഗ്രാമസഭകളിൽ ചർച്ച ചെയ്യാം, തീരുമാനങ്ങൾ എടുക്കാം. പദ്ധതികൾ തയ്യാറാക്കാം. ഫെബ്രുവരി മാസത്തിൽ നടക്കുന്ന ഗ്രാമസഭകൾ ദുരന്തപ്രതിരോധവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവസരമൊരുക്കുന്നു. സംസ്ഥാനത്താകെ 26,000 ത്തോളം ഗ്രാമസഭകൾ ഫെബ്രുവരി മാസത്തിൽ ചേരുന്നുണ്ട്.ഇനിയൊരു ദുരന്തമുണ്ടായാൽ ഏറ്റവും ഫലപ്രദമായി എങ്ങനെ പ്രതികരിക്കണം എന്ന് കൂട്ടമായി ചർച്ച ചെയ്യാം.ദുരന്ത പ്രതിരോധസേനയ്ക്കായി സ്വയം സന്നദ്ധരാകാം. അത് നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തൂ.
Content highlight
- 832 views