കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തില് രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ട നഗരപരിധിയിലെ മത്സ്യതൊഴിലാളികളേയും, സന്നദ്ധപ്രവര്ത്തകരേയും നഗരസഭ ആദരിക്കുന്നു. സമാനതകളില്ലാത്ത ഈ വലിയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. വിവിധ സര്ക്കാര് സംവിധാനങ്ങളും മറ്റു ജനകീയ ഇടപെടലുകളുമാണ് ദുരന്തത്തെ തരണം ചെയ്യാന് നമ്മെ പ്രാപ്തരാക്കിയത്. പട്ടാളത്തിന്റെയും ഇതര സര്ക്കാര് സംവിധാനങ്ങളുടേയും ഒപ്പം ദുരന്ത മുഖങ്ങളില് ആഴക്കടലിലെ പോരാളികളായ മത്സ്യതൊഴിലാളികളുടെ മനോധൈര്യവും കൈക്കരുത്തുമാണ് നിരവധി ജീവനുകളെ രക്ഷപ്പെടുത്തിയത്. ഇതോടൊപ്പം നിരവധിയായ വാഹന ഉടമകള്, ഡ്രൈവര്മാര് ഉള്പ്പെട്ടിട്ടുള്ള തിരുവനന്തപുരം നഗരപരിധിലെ സന്നദ്ധപ്രവര്ത്തകരുടെ ഇടപെടല് രക്ഷാപ്രവര്ത്തനത്തിന് വലിയ ഊര്ജം പകര്ന്നു. വലിയ വെല്ലുവിളികളെ അതിജീവിച്ച് ദുരന്തമുഖത്ത് മികച്ച രക്ഷാപ്രവര്ത്തനം നടത്തിയ മത്സ്യതൊഴിലാളികള്ക്കും സന്നദ്ധപ്രവര്ത്തകര്ക്കും, 23/08/2018 വ്യാഴ്ച വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞം ജംഗ്ഷനില് വച്ച് നടക്കുന്ന പൊതുയോഗത്തില് നഗരസഭ ആദരം നല്കുന്നു.ഈ പരിപാടിയില് രക്ഷാദൗത്യത്തില് പങ്കെടുത്ത എല്ലാ മത്സ്യ തൊഴിലാളികളും , സന്നദ്ധപ്രവര്ത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
- 243 views