scroll news

തദ്ദേശ ദിനാഘോഷം 2023

Posted on Thursday, February 16, 2023

തദ്ദേശ ദിനാഘോഷം 2023

ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Content highlight

പതിനാലാം പഞ്ചവത്സര പദ്ധതി-സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങൾ-സംബന്ധിച്ച മാർഗ്ഗരേഖ

Posted on Saturday, June 4, 2022

Fourteenth Five Year Plan - Subsidy, Funding and Related Subject Guideline

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022 , സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022 എന്നീ ഉത്തരവുകള്‍ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട് , ഈ ഉത്തരവുകള്‍ക്ക് തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകള്‍ തയാറാക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാർഗ്ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവാകുന്നു

സ.ഉ(എം.എസ്) 115/2022/LSGD Dated 28/05/2022

സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022

സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Posted on Wednesday, June 1, 2022

സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് സാധ്യമാക്കുന്നതിനുള്ള പരിശീലനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും സേവനങ്ങൾ ഏകീകൃതമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൂലൈ മാസത്തോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, ഐ ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി.സങ്കി, എൻ ഐ സി ഡയറക്ടർ പി വി മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.