district news

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഡിജിറ്റൽ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിര്‍വ്വഹിച്ചു

Posted on Monday, July 13, 2020

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ഡിജിറ്റൽ മീറ്റിംഗ് ഹാൾ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും  നടന്നു. കൊവിഡ് സാഹചര്യത്തില്‍ പദ്ധതി ആസൂത്രണത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം  പറഞ്ഞു. യോഗത്തിന് തുറമുഖ പുരാവസ്തു വകുപ്പ്  മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ്  ശ്രീ.കെ.വി.സുമേഷ് സ്വാഗതവും   ജില്ലാ പഞ്ചയത്ത് സെക്രട്ടറി ശ്രീ.വി.ചന്ദ്രൻ റിപ്പോർട്ട് അവതരണവും ജില്ലാ പഞ്ചയത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.പി.പി.ദിവ്യ നന്ദിയും അറിയിച്ചു .

സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന ഈകാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് അതിന്റെ  അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വൽക്കരണത്തിൽ ഒരു ചുവട് കൂടി മുന്നോട്ട് കടന്നിരിക്കുകയാണ്. ആലോചനകൾക്കും ആസൂത്രണത്തിനും മികച്ച സാങ്കേതിക വിദ്യ അനിവാര്യമായി തീർന്നിരിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞാണ് ജില്ലാ പഞ്ചായത്ത് ഡിജിറ്റൽ മീറ്റിങ്ങ് ഹാൾ തയ്യാറാക്കിയത്.  സാങ്കേതിക വിദ്യയുടെ ഈ ഉപയോഗം ബഹുമാന്യരായ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അസുത്രണ മികവ് ഉയർത്താൻ ഉപകരിക്കും.

 

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 16, 2020

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിസി1/258/2020/തസ്വഭവ Dated:16/06/2020

Covid 19-തിരുവനന്തപുരം നഗരസഭ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ

Posted on Thursday, April 9, 2020

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്ന വയോജനങ്ങൾ വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ , രോഗപ്രതിരോധശേഷി കുറഞ്ഞവർ ,ഭിന്നശേഷിക്കാർ, സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർക്കായി നഗരസഭ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കൊണ്ട് മേയർ കെ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

നഗരസഭ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, നഗരത്തിലെ പ്രധാന ആശുപത്രികൾ, പോലീസ്, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകൾ ഐ . സി . ഡി . എസ്, റേഷൻ വിതരണ സംവിധാനം, സർക്കാർ സഹകരണ പൊതുമേഖലാ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്റ്റോറുകൾ തൊഴിൽ വകുപ്പ്, ആംബുലൻസ് സേവനദാതാക്കൾ പ്രധാന വ്യാപാര സ്ഥാപനങ്ങൾ, മിൽമ ബഡ്ജറ്റ് റസ്റ്റോറന്റ്, ഓൺലൈൻ ഫുഡ് ഡെലിവറി സേവനദാതാക്കൾ, എന്നീ സ്ഥാപനങ്ങളെ ഹെൽപ്പ് ഡെസ്കുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.

ഗർഭിണികൾ മൂലയൂട്ടുന്ന അമ്മമാർ,കുട്ടികൾ ഇവർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ അംഗൻവാടികളുമായി ബന്ധപ്പെട്ടാണ് പരിഹരിക്കുന്നത്.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ടാണ് പരിഹരിക്കുന്നത്.

 ക്ഷേമ പെൻഷനുകളുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ പരിഹരിക്കുന്നതിനായി പെൻഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ഹെൽപ്പ് ഡെസ്കിൽ ഉണ്ടാവും.

ആംബുലൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആംബുലൻസ് സർവ്വീസ് നടത്തുന്ന സന്നദ്ധ സംഘടനകൾ,സ്വകാര്യ ആശുപത്രികൾ എന്നിവരുമായി ബന്ധപ്പെട്ട്  ഉറപ്പാക്കും.

 പോലീസിന്റെ സേവനങ്ങൾ ആവശ്യമായി വരുന്ന കോളുകളിൽ നിന്നും ആവശ്യങ്ങൾ ഹെൽപ്പ് ഡെസ്ക് വഴി അതാത് സ്റ്റേഷൻ പരിധിയിലെ ഇൻസ്പെകറെ അറിയിക്കും.

നഗരപരിധിയിലുള്ള ഈ വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റേതെങ്കിലും തരത്തിൽ യാത്രാ ആവശ്യങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെ വിവരങ്ങളും പൊലീസിന് കൈമാറും.

ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ അതാത്  പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കും.

ഹെൽപ്പ് ഡെസ്കിൽ നിന്നും നിർദേശം നൽകുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമാവുന്ന മരുന്നുകൾ വോളന്റിയർമാർ വഴി വിതരണം ചെയ്യും.

ഡോക്ടർമാർ ഏതെങ്കിലും  തരത്തിൽ വീടുകളിൽ എത്തി ചികിത്സ നൽകേണ്ട സാഹചര്യം ഉണ്ടായാൽ അതാത് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ർമാരുടെ സഹായവും ഉണ്ടാകും.

ഓരോ കാര്യങ്ങൾക്കും നഗരസഭയിലെ ഓരോ ഉദ്യാഗസ്ഥർക്ക് ചുമതലയുണ്ട്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റിക്കാണ് ഹെൽപ് ഡെസ്കിന്റെ ചുമതല.
പ്രോജക്ട്  ഓഫീസർക്കാണ് ഏകോപന ചുമതല.

രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ വോയിസ് കോളുകൾ സ്വീകരിക്കും.
തുടർന്നുള്ള സന്ദേശങ്ങൾ  വാട്സ്ആപ് വഴി സ്വീകരിക്കും.

ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.9496434409,9496434410

തിരുവനന്തപുരം നഗരസഭ - കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക കരുതല്‍ ഹെല്‍പ്പ് ഡെസ്ക്

Posted on Monday, April 6, 2020

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക കരുതല്‍ അര്‍ഹിക്കുന്ന വയോജനങ്ങള്‍, വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി നഗരസഭയുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്ക് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. 
സവിശേഷമായ ശ്രദ്ധയും കരുതലും ആവശ്യമുള്ള ഈ വിഭാഗങ്ങള്‍ക്ക് മാനസികമായ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം തന്നെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുന്നത്.
ഇതിന്‍റെ ഭാഗമായി നഗരസഭാ പ്രദേശത്തെ മുഴുവന്‍ കുടുംബശ്രീ യുണിറ്റുകളേയും ഈ ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുത്തും. നഗര ആരോഗ്യ കേന്ദ്രങ്ങള്‍, നഗരത്തിലെ പ്രധാന ആശുപത്രികള്‍, പോലീസ്, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകള്‍, ഐ സി ഡി എസ്, റേഷന്‍ വിതരണ സംവിധാനം, സര്‍ക്കാര്‍/സഹകരണ/പൊതുമേഖലാ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍, തൊഴില്‍ വകുപ്പ്, ആംബുലന്‍സ് സേവന ദാതാക്കള്‍, പ്രധാന വ്യാപാര സ്ഥാപനങ്ങള്‍, മില്‍മ, ബഡ്ജറ്റ് റസ്റ്റോറന്‍റുകള്‍, ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സേവനദാതാക്കള്‍ എന്നിവരെയും ഹെല്‍പ്പ് ഡെസ്കുമായി ബന്ധിപ്പിക്കും.
ഹെല്‍പ്പ് ഡെസ്ക്കിലേക്ക് കോളുകള്‍ സ്വീകരിക്കുന്ന സമയം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയും പ്രവര്‍ത്തന സമയം 9 മുതല്‍ 5 വരെയുമാണ്. പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ വാട്സ് ആപ്പ് മുഖേന സന്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.  സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വീടുകളില്‍ നഗരസഭയുടെ ഹെല്‍പ്പ് ഡെസ്ക് നമ്പര്‍ പ്രിന്‍റ് ചെയ്ത സ്ലിപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ പതിക്കും.

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ്. എസ്. സിന്ധുവിനാണ് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തന ചുമതല.

    ഹെല്‍പ്പ് ഡെസ്ക് നമ്പരുകള്‍ - 9496434409, 9496434410

 


 

കോവിഡ് 19 - തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺ മൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം

Posted on Thursday, March 26, 2020

കോവിഡ് 19 മായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും.

ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് മേയർ  അഭ്യർത്ഥിച്ചു. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.രജിസ്റ്റർ ചെയ്യുന്നവർക്കും,വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും.ഇതിനായി ആവശ്യാനുസരണം ഹെൽത്ത് സർക്കിളുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി.മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി സൗജന്യമായി  നഗരസഭ ഭക്ഷണം വിതരണം ചെയ്യും.

തിരുവനന്തപുരം നഗരസഭ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്നു

Posted on Wednesday, March 25, 2020
COVID-19 Jetter Cleaning at Thiruvananthapuram

തിരുവനന്തപുരം നഗരസഭയുടെ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്ന പ്രവർത്തനങ്ങൾക്ക് തമ്പാനൂരിൽ തുടക്കമായി. ഒരു തവണ 6000 ലിറ്റർ ബ്ലീച്ചിങ് സൊല്യൂഷൻ അടങ്ങിയ ലായനി ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ അണുനശീകരണം നടത്താനാവും. ലായനി തീരുന്നതനുസരിച്ച് വീണ്ടും നിറച്ച് കൊണ്ടാണ് പ്രവർത്തനം തുടരുന്നത്. ജെറ്റർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന നിരത്തുകളിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മൈക്ക് അനൗൻസ്മെന്റും സഞ്ചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ച് ഈ പ്രവർത്തികൾ തുടരും.നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേത്തിൽ നിലവിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. 

2020-21 പദ്ധതി സമർപ്പണം മണ്ണൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

Posted on Sunday, March 15, 2020

പാലക്കാട് ജില്ലയിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് 2020 - 21 വാര്‍ഷിക പദ്ധതികൾ DPC ക്ക് സമർപ്പിച്ചു . ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് മണ്ണൂർ ഗ്രാമപഞ്ചായത്ത്. 149 പദ്ധതികളിലായി 520.36 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് സമർപ്പിച്ചത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - സംസ്ഥാനത്ത് ആദ്യ ഡിപിസി അംഗീകാരം റാന്നി ഗ്രാമപഞ്ചായത്തിന്.

Posted on Thursday, March 12, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - സംസ്ഥാനത്ത് ആദ്യമായി ഡിപിസിയ്ക്ക് സമര്‍പ്പിച്ചതും ആദ്യ ഡിപിസി അംഗീകാരം ലഭിച്ചതും റാന്നി ഗ്രാമപഞ്ചായത്തിന്. 2020-2021 ലെ റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ പദ്ധതിക്ക് 12/03/2020 ലെ ഡിപിസി അംഗീകാരം ലഭിച്ചു.