പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 5 വരെ മാത്രം
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 5 ന് മുന്‍പായി പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡി.പി.സി. ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 5 ന് ശേഷം പദ്ധതികളില്‍ ഭേദഗതി സാധ്യമല്ല.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 5 ന് മുന്‍പായി പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡി.പി.സി. ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 5 ന് ശേഷം പദ്ധതികളില്‍ ഭേദഗതി സാധ്യമല്ല.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്വെയർ ഡവലപ്പർമാരുടെ 3 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകള്‍
ഈ ഒഴിവുകളിലേക്ക് നടക്കുന്ന ഇന്റർവ്യൂവിന് 2019 ഒക്ടോബര്‍ 1 രാവിലെ 10.30 മണിക്ക് തമ്പാനൂർ എസ്.എസ് കോവിൽ റോഡ്, പി.റ്റി.സി ടവർ,രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഉദ്യോഗാർത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
കെട്ടിട നിര്‍മ്മാണ അനുമതി, ഒക്കുപന്‍സി അപേക്ഷകളിന്മേല്‍ നഗരസഭകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്ക്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – Ombudsperson (ജില്ലാ തലം) തസതികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം 10.10.2019 5 PM >> വിശദാംശങ്ങള്‍
അപേക്ഷകള്‍ അയക്കേണ്ട വിലാസം
Mission Director
MGNREGA State Mission
5th Floor ,Swaraj Bhavan ,Nanthancode,Kowdiar (PO)'
Thiruvananthapuram -03
കേരള സര്‍ക്കാരിൻ്റെ (GO(P)No77/2019/Fin) Dt.14/07/2019 G.O.(p)No.104/2022/Fin Dt.02/09/2022 പ്രകാരം ലാൻ്റ് സ്കേപ്പിങ്ങ്, ഹോര്‍ട്ടികള്‍ച്ചറൽ അനുബന്ധ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തികൾ ചെയ്യുന്നതിന് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ഒരു സഹകരണ സ്ഥാപനമാണ് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്‌മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ റ്റി.1652 (സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി).
സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്‌മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
നമ്പര്‍ റ്റി.1652
(സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി)
കാർഷിക ഭവൻ,
വെടിവച്ചാൻകോവിൽ പി ഒ
തിരുവനന്തപുരം-695501
ഫോൺ-04712408877
മൊബൈൽ-9495608877
ഇമെയിൽ വിലാസം - info@sahskerala.com
https://www.sahskerala.com/
മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ്
സംസ്ഥാനത്ത് പി.വി.സി. ഫ്ലെക്സ് നിരോധിച്ചിരിക്കുന്നു.
സ.ഉ.(കൈ) നം. 111/2019/തസ്വഭവ 29 ഓഗസ്റ്റ് 2019
സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്‍റിംഗ് സ്ഥാപനങ്ങളിലും പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ വരത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് -ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് .. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെക്ക് മുഖ്യമന്ത്രിക്ക് ഇന്ന് (24.08.2019) കൈമാറി .
ജനകീയാസൂത്രണം-2019-20 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അറിയിപ്പ്
ജനകീയാസൂത്രണ പദ്ധതിയില്‍ 17 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവര്‍ 2019-20 ലെ അന്തിമ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട് .ഈ മാസമുണ്ടായ പ്രളയമടക്കമുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ചില ഭേദഗതികള്‍ അനിവാര്യമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപ്പുവര്‍ഷത്തെ പദ്ധതി താഴെപ്പറയുന്ന നിബന്ധനകളോടെ ഭേദഗതി ചെയ്യാവുന്നതാണ് . 21.08.2019 മുതല്‍ 05.09.2019 വരെ സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനുള്ള ക്രമീകരണമുണ്ട്.
ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം
ഉരുള്‍പൊട്ടലും പ്രളയവും നാശം വിതച്ച മലപ്പുറം, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗാര്‍ഹിക, ഉപകരണ അറ്റകുറ്റ പണികള്‍ക്കായി ഹരിതകേരളം മിഷനും തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റെ നൈപുണ്യ കര്‍മ്മസേനയും വീണ്ടും രംഗത്തിറങ്ങി. 2018 പ്രളയാനന്തര ശുചിത്വ-മാലിന്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ. കളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സ്ഥിരം സംവിധാനമാണ് നൈപുണ്യ കര്‍മ്മസേന. വയര്‍മാന്‍, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, വെല്‍ഡിംഗ്, കാര്‍പ്പെന്‍ററി ട്രേഡുകളിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ദുരന്തബാധിത സ്ഥലങ്ങളിലെ വീടുകളിലെത്തി അറ്റകുറ്റപ്പണികളും ഉപകരണങ്ങളുടെ റിപ്പയര്‍ ജോലികളും നിര്‍വഹിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നൈപുണ്യ കര്‍മ്മസേന ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകേരളം മിഷനിലെ അതാത് ജില്ലാ കോര്‍ഡിനേറ്ററും ഐ.ടി.ഐ.കളില്‍ നിന്നും ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാരും ഇതിന് നേതൃത്വം നല്‍കും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് എന്നിവ മാറ്റി സ്ഥാപിക്കല്‍ , പമ്പ്സെറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കല്‍ , കാര്‍പ്പെന്‍ററി ജോലികള്‍ എന്നിവയാണ് പ്രധാനമായും സന്നദ്ധ സേവനമായി നടത്തുന്നത്. 14.08.2019 മുതല്‍ ആവശ്യമുള്ളിടത്തൊക്കെ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി തുടങ്ങും. ഇതു സംബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസില്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണ ഡയറക്ടര്‍ ശ്രീ. പി.കെ. മാധവനും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ ഹരിതകേരളം മിഷന്‍ ഇപ്പോള്‍ കര്‍മ്മനിരതമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തുന്ന മുറയ്ക്ക് നൈപുണ്യ കര്‍മ്മസേന സേവനത്തിന് എത്തും.
റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഫോണ്‍ : 0471 2449939, ഇ-മെയില്‍ : haritham@kerala.gov.in