തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം - വിഷ്വൽ സ്റ്റോറി മത്സരം

Posted on Monday, June 27, 2022

Visual Story Competation

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം തയ്യാറാക്കുന്നതിനായി  കില വിഷ്വൽ സ്റ്റോറി മത്സരം  സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ 5 മിനിറ്റിൽ കവിയാതെയുള്ള വീഡിയോ തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ടോ മറ്റുള്ളവർക്കോ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  സംഘം ചേർന്നോ വ്യക്തിഗതമായോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

വീഡിയോ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സമർപ്പിക്കുന്ന വീഡിയോ സ്റ്റോറിയുടെ  ദൈർഘ്യം മൂന്നു മിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെയാകാം. 
  • ഡിജിറ്റൽ ക്യാമറയിലോ മൊബൈൽ ഫോണിലോ ഷൂട്ട് ചെയ്ത സ്റ്റോറി സമർപ്പിക്കാം. 
  • MP 4, MOV എന്നീ ഫോർമാറ്റുകളിലാണ് വീഡിയോ സമർപ്പിക്കേണ്ടത്. 
  • വീഡിയോ ക്വാളിറ്റി Full HD (1080p) ലഭ്യമാക്കാൻ ശ്രമിക്കുക.
  • Frame rate-24fps, video bitrate minimum 5 Mbps ലും വീഡിയോ ലഭിക്കാൻ ശ്രദ്ധിക്കുക.
  • വീഡിയോ DVD യിലേക്ക് പകർത്തിയോ നേരിട്ട് കിലയിൽ വന്നോ മറ്റു ഓൺലൈൻ ഉപാധി വഴിയോ Video Quality നഷ്ടപ്പെടാതെ അയക്കാവുന്നതാണ്. (WE Transfer, Google Drive, Telegram etc….)
  • മ്യൂസിക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ കോപ്പിറൈറ്റ് പ്രശ്ന്ം വരാത്ത മ്യൂസിക് ഉപയോഗിക്കുക

കില നിശ്ചയിക്കുന്ന ഒരു ജഡ്ജിങ് പാനൽ ആയിരിക്കും വിധി നിർണയം നടത്തുക. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.  ഏറ്റവും നല്ല വീഡിയോക്ക്‌ 15,000 രൂപയും രണ്ടാമതും മൂന്നാമതും വരുന്ന വീഡിയോക്കൾക്ക് 10, 000 രൂപ, 5,000 രൂപ എന്നിങ്ങനെയും യഥാക്രമം നൽകുന്നതായിരിക്കും.  A ഗ്രേഡ് ലഭിക്കുന്ന എല്ലാ വീഡിയോക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും (1500/- രൂപ).

മത്സരത്തിന് സമർപ്പിക്കപ്പെടുന്ന വീഡിയോയുടെ കോപ്പിറൈറ്റ് നിർമ്മാതാക്കൾക്ക് ആയിരിക്കും. എന്നാൽ ഇങ്ങനെ ലഭിക്കുന്ന വീഡിയോകൾ കിലയുടെ വാർത്താ ചാനലിലും, മറ്റു പരിപാടിയിലും  സൗജന്യമായി പ്രദർശിപ്പിക്കാനും  കിലക്ക് അവകാശം ഉണ്ടാവും.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം മത്സരത്തിനായി  2022 ജൂൺ 30 നകം അയക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷയുടെ/ന്റെ സാക്ഷ്യപ്പെടുത്തലോടെ മാത്രമേ വീഡിയോകൾ സ്വീകരിക്കുകയുള്ളൂ.

വീഡിയോ അയക്കുവാനുള്ള ഇ-മെയിൽ വിലാസം- media@kila.ac.in 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത്-
അശ്വതി.എ, കോർഡിനേറ്റർ, മൊബൈൽ നം-9048010563