കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് - ലോഗോ പ്രകാശനം ചെയ്തു

Posted on Friday, April 18, 2025
മേയ് രണ്ട് മുതല്‍ 13 വരെ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് നല്‍കി നിര്‍വഹിച്ചു.
 
ലോഗോ തയാറാക്കൽ മത്സരത്തിൽ ലഭിച്ച 16 എൻട്രികളിൽ നിന്ന് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അനീഷ് പുത്തഞ്ചേരി തയാറാക്കിയ ലോഗോയാണ് സരസ് ലോഗോയായി തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ്‌കോര്‍ട്ടും മേളയുടെ ആകര്‍ഷണങ്ങളാണ്. കോഴിക്കോട് ബീച്ചിലാണ് മേള നടക്കുക.
 
ഏപ്രില്‍ 15ന് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം. സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അഡ്വ. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ്. സി, കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി. എന്നിവര്‍ പങ്കെടുത്തു.
Content highlight
kudumbashree saras mela at kozhikkode