കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് നൽകി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല ചാലശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ പതിനൊന്ന് വരെയാണ് സരസ് മേള. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുളള സംസ്ഥാന അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയാണ് ലോഗോ രൂപകൽപന ചെയ്തത്.
ലോഗോ പ്രകാശന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ഡയറക്ടർ(ഗ്രാമം) അപൂർവ ത്രിപാഠി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ പങ്കെടുത്തു
- 136 views



