കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്റര്‍' പദ്ധതിയുടെ ലോഗോ പ്രകാശനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് നിര്‍വഹിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷനില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ കെ.എസ് ബിന്ദു, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി ശ്രീജിത്ത്, ശ്രീകാന്ത് എ.എസ്, മേഘ മേരി കോശി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി എന്നിവര്‍ സംബന്ധിച്ചു.
- 39 views
Content highlight
happy keralam logo released