കുടുംബശ്രീയുടെ കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ 31,612 ബാലസഭകളില് ഏപ്രില് എട്ടിന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പിലൂടെ 1.26 ലക്ഷത്തോളം കുട്ടികള് ഭാരവാഹികളായി ചുമതലയേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി എന്നീ ഭാരവാഹികള് അടങ്ങുന്ന ബാലസഭാ ഭരണസമിതിയുടെ കാലാവധി ഒരു വര്ഷമാണ്. ബാലസഭ ഭരണസമിതയിലെ നാല് പേരില് രണ്ട് പേര് പെണ്കുട്ടികളാണ്. കൂടാതെ പ്രസിഡന്റ്, സെക്രട്ടറി പദവികളിലൊന്നും പെണ്കുട്ടിക്കാണ് നല്കിയിരിക്കുന്നത്.
അമ്മമാരുടെ കൂടെ അയല്ക്കൂട്ട യോഗങ്ങളിലെത്തുന്ന കുട്ടികളുടെ കൂട്ടായ്മയായി തുടക്കമിട്ട ബാലസഭകള് കുട്ടികളുടെ സര്വ്വതോന്മുഖമായ വികസനം ലക്ഷ്യമിട്ടാണ് പ്രവര്ത്തിക്കുന്നത്. തലമുറകളില് നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള് കുട്ടികളില് വളര്ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്ക്കുള്ളത്.
ഈ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് നിരവധി പ്രവര്ത്തനങ്ങളും കുടുംബശ്രീ ബാലസഭകള് മുഖേന ചെയ്തുവരുന്നു. ഇത്തരത്തിലൊരു പ്രവര്ത്തനമായ മൈന്ഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ് സമ്മര് ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യപടിയായി ബാലസംഗമവും ഏപ്രില് 8ന് ബാലസഭകളില് സംഘടിപ്പിച്ചു. മേയ് മാസത്തിലാണ് ജില്ലാതല സമ്മര് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
- 90 views
Content highlight
balasabha