സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജൈവസംസ്കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും
ഏപ്രില്‍ 23ന് തൃശ്ശൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നാടാക്കി മാറ്റിയത് അരക്കോടി സ്ത്രീകള്‍ അണിനിരക്കുന്ന കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തില്നിന്ന് വരുമാന വര്‍ദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അടുത്ത 25 വര്‍ഷം കുടുംബശ്രീ നടത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് എത്തിച്ചത് കുടുംബശ്രീയാണ്. ഇന്ന് കുടുംബശ്രീ ഉത്പന്നമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത ഏറെയാണ്. അതിനാല്‍ കേരളത്തിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ഈ പ്രസ്ഥാനത്തിനു സാധിക്കും. അങ്ങനെ കുടുംബശ്രീ വഴി പ്രാദേശിക വികസത്തിലൂടെ വിപ്ലവകരമായ മാറ്റം വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ലോക ജീവിതത്തെ കുടുംബശ്രീക്ക് മുമ്പ്, ശേഷം എന്ന് രണ്ടായി തിരിക്കും വിധം സമസ്ത മേഖലകളിലും ഈ പ്രസ്ഥാനം ജനകീയമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്ക്കരണത്തെ ജൈവ കൃഷിയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ജനകീയ ഹോട്ടലിന്റെ സബ്സിഡി ഒരാഴ്ചക്കുള്ളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കുടുംബശ്രീ പ്രസ്ഥാനത്തിനൊപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു. അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന് 2023 - 24 പോസ്റ്റര്‍ പ്രകാശനം, വീഡിയോ പ്രകാശനം, ബാലസഭ ശുചിത്വോത്സവം ക്യാമ്പയിന്റെ പോസ്റ്റര്‍-വീഡിയോ പ്രകാശനം, ബാലസഭാംഗങ്ങള്ക്കുള്ള ഗ്രീന്‍ കാര്‍ഡ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്‍വ്വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് കുടുംബശ്രീ പ്രസ്ഥാനം കൊണ്ടാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അഭിപ്രായപ്പെട്ടു.
പന്നിത്തടം ടെല്ക്കണ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ ആര് ജോജോ മുഖ്യസാന്നിധ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എസ് ബസന്ത്ലാല്, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജന്, ഇ എസ് രേഷ്മ, മിനി ജയന്, ചിത്ര വിനോബാജി, അഡ്വ. കെ രാമകൃഷ്ണന്, രേഖ സുനില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീല്‍ ആദൂര്‍, പത്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, വാര്‍ഡ് മെമ്പര്‍ സെയ്ബുനിസ ഷറഫുദീന്‍, സ്റ്റേറ്റ് മിഷന് പ്രോഗ്രാം ഓഫീസര്‍ എ സജീവ് കുമാര്‍, സീരിയല്‍ താരം സൗപര്‍ണിക സുഭാഷ്, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലാ മിഷന് പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ സ്വാഗതവും വേലൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ വിദ്യ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കര്‍ഷക വിദഗ്ധര്‍ നയിച്ച സെമിനാര്‍, കര്‍ഷക സംഗമം, കലാപരിപാടികള്‍ തുടങ്ങിയവയും ഉണ്ടായി. കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചു.
കേരളസര്ക്കാരിന്റേയും കുടുംബശ്രീ സംസ്ഥാന മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന്. ഗ്രാമ സി ഡി എസുകളിലെ വനിതകളെ കൃഷിയിലേക്ക് നയിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിഷവിമുക്തവും പോഷകസ മൃദ്ധവുമായ പച്ചക്കറിയുടേയും പഴവര്ഗ്ഗങ്ങളുടേയും ഉപയോഗം വഴി ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി 10 ലക്ഷം വനിതകളെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ജില്ലകളിലെ എല്ലാ ഗ്രാമ സിഡിഎസുകളിലെയും കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി.
- 68 views
Content highlight
agri nutri garden camoaign inaugurated by mb rajesh