പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിഡിയുജികെവൈ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ)

Posted on Monday, September 24, 2018

* 2.21 കോടി ദുരിതാശ്വാസ നിധിയിലേക്ക്
* 6.41 കോടിയുടെ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു
* 505 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയബാധയില്‍ ദുരിതാശ്വാസ പുനരധി വാസ പ്രവര്‍ത്തനങ്ങ ളില്‍ സജീവമായി വര്‍ത്തിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജി കെവൈ)യുടെ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ) മാതൃകയായി. കുടുംബശ്രീ മുഖേ ന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത നൈപുണ്യ പരിശീലന പദ്ധതിയാണ് ഡിഡിയു ജികെവൈ. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി 120 പിഐഎകളാണ് കുടുംബശ്രീയുമായി കരാറിലെത്തിയിരിക്കുന്നത്. പ്രളയബാധയുണ്ടായത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ ത്തിച്ചു വരികയായിരുന്നു ഇവര്‍ . ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും അവശ്യവസ്തു ക്കള്‍ വിതരണം ചെയ്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും ദുരിതബാധിതരുടെ ഭാവിജീവി തം ഭദ്രമാക്കുക ലക്ഷ്യമിട്ട് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിയും പിഐഎകള്‍ പ്രവര്‍ത്തനം സജീവമാക്കി.
വീട് വയ്ക്കാന്‍ സൗജന്യ സ്ഥലം
ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.21 കോടി രൂപയാണ് ദുരിതാശ്വാസ നിധി യിലേക്ക് പിഐഎകള്‍ സംഭാവനയായി നല്‍കിയത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന പിഐഎ മാത്രം 1.5 കോടി രൂപ നല്‍കി. ഇത് കൂടാതെ 50 ലക്ഷം രൂപയുടെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുക യും ചെയ്തു ഇവര്‍. ഇടുക്കി ജില്ലയിലെ ദുരിതബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിക്കു ന്നതിന് 1.25 ഏക്കര്‍ സ്ഥലവും എച്ച്ആര്‍ഡിഎസ് ഇന്ത്യ വിട്ടു നല്‍കി. മറ്റൊരു പിഐഎ ആയ ഇസാഫ് പ്രളയ ബാധിച്ച 399 പ്രദേശങ്ങളില്‍ സഹായ ഹസ്തവുമായെത്തി. അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറ ന്ന അവര്‍ അവര്‍ അഞ്ച് കോടി രൂപയുടെ അവശ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. 2.14 ലക്ഷം പേര്‍ക്ക് അവര്‍ ക്യാമ്പുകളില്‍ അഭയം നല്‍കി.
നൈപുണ്യ പരിശീലനം
മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചു. മലപ്പുറത്ത് നിലമ്പൂരില്‍ ഡിഡിയുജികെവൈ പദ്ധതിക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ റെസിഡന്‍ഷ്യല്‍ ട്രെയ്നിങ് സെന്‍റര്‍ തന്നെ അവര്‍ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി. ഇവിടെ 292 പേരെ പുനരധിവസിപ്പിച്ചു. ഇതില്‍ 168 പേരും ആദിവാസികളായിരുന്നു. ഡിഡിയുജികെവൈ പദ്ധതി അനുസരിച്ച് കുക്ക്- ജനറല്‍ കോഴ് സ് പഠിക്കുന്ന കുട്ടികളാണ് ഇവിടെ ദുരിതബാധിതകര്‍ക്കായി ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. ക്യാമ്പിലെത്തിയ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഡിഡിയുജികെവൈ പദ്ധതി പ്രകാരം പരിശീലനം നല്‍കുകയും ചെയ്യും.
വീടുകളുടെ അറ്റകുറ്റപ്പണി
അതേസമയം ഡോണ്‍ ബോസ്കോ ടെക്ക് സൊസൈറ്റി, വിമലഗിരി വിദ്യാപീഠം എന്നീ പിഐ എകള്‍ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ വൈദ്യുത കണക്ഷനുകളിലെ തകരാറുകള്‍ പരി ഹരിക്കുകയും എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ ദുരി താശ്വാസ നിധിയിലേക്ക് നല്‍കിയ വിമലഗിരി വിദ്യാപീഠം 1.3 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് സൊ സൈറ്റി ഒരു ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുകയും ഒരു ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക യും ചെയ്തു. അരലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കും നല്‍കി.  
ദുരിതാശ്വാസ ക്യാമ്പുകള്‍
ചേതന ഇന്‍ഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിപ്പിച്ചത്. 12147പേര്‍ക്ക് അഭയം നല്‍കി. 22 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ് തു. അതേസമയം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് 4 ദുരിതാശ്വാസ ക്യാമ്പുകള്‍ എട്ട് ദിവസത്തേക്ക് പ്രവര്‍ത്തിപ്പിച്ചു. 1520പേര്‍ക്ക് അവര്‍ അഭയം നല്‍കി. 36 ക്യാമ്പുകളിലായി 3460 പേര്‍ക്ക് അഭയം നല്‍കിയ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി 48.32 ലക്ഷം രൂപയുടെ അവശ്യസാ ധനങ്ങള്‍ നല്‍കുകയും ചെയ്തു. 2 ക്യാമ്പുകളിലായി 341 പേര്‍ക്കാണ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊ സൈറ്റി അഭയം നല്‍കിയത്. കൂടാതെ 18 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയും 4.5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കാപ് വര്‍ക്ക്ഫോഴ്സ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 3.3 ലക്ഷം രൂപയുടെ അവശ്യവസ്തുക്കളും വിതരണം ചെയ്തു.
   എഡ്യുജോബ്സ് അക്കാഡമി പ്രൈവറ്റ് ലിമിറ്റഡ് 1.12 ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ വിതര ണം ചെയ്തു. പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 15 ലക്ഷം രൂപ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി, കൂടാതെ 5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങളും വിതരണം ചെയ്തു. ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ് 25 ലക്ഷം രൂപയും  സിംഗ്റോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 5.1 ലക്ഷം രൂപയും സെന്‍റം വര്‍ക്ക്സ് സ്കില്‍സ് ഇന്ത്യ ലിമിറ്റഡ് 81000 രൂപയും മെഗാ ഇന്‍ഡസ്ട്രീസ് 17000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകളുടെ സംഘാടനം എന്നിവയിലും പിഐഎകള്‍ സജീവമാ യിരുന്നു.
  15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ 24000ത്തോളം പേര്‍ക്ക് തൊഴിലും ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് ദേശീയ തലത്തില്‍ 2016-17 കാലഘട്ടത്തില്‍ മൂന്നാം സ്ഥാനവും 2017-18 കാലഘട്ടത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

Content highlight
15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി.